മലപ്പുറം: രാത്രികാലങ്ങളില്‍ ജനലിനുള്ളിലൂടെ മോഷണം നടത്തുന്നതിൽ വിരുതനായ കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റിൽ. താനൂര്‍ പൊലീസാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ സമാനമായ കേസുകളിൽ പ്രതിയാണ്. തേഞ്ഞിപ്പാലം, പരപ്പനങ്ങാടി, താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്.
Also Read-
റേഷന്‍കട ലൈസന്‍സ് പോകാതിരിക്കാൻ പഞ്ച് ചെയ്യാന്‍ എത്തി; പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ പിടിയിലായിപരപ്പനങ്ങാടി, തിരൂര്‍, പൊന്നാനി എന്നീ സ്റ്റേഷന്‍ പരിധികളില്‍ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ ജനല്‍ വഴി മോഷണം നടത്തിയ കേസില്‍ ഈ വര്‍ഷം ആദ്യം ഷാജിയെ താനൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഷാജി ജയിലില്‍ നിന്നും ഇറങ്ങി മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂര്‍ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കേസന്വേഷണം ഷാജിയിലേക്ക് എത്തുകയായിരുന്നു.
Also Read-
വനഭൂമിയില്‍ അനധികൃതമായി പ്രവേശിച്ചു; ആറു യുവാക്കള്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി വൈ എസ് പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഷാജിയെ പിടിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി പിടിയിലായത്. ഇന്‍സ്പെക്ടര്‍ കെ ജെ ജിനേഷ് സബ് ഇന്‍സ്പെക്ടര്‍ എന്‍ ശ്രീജിത്ത് സിവില്‍ പൊലീസ് ഓഫീസര്‍മാരായ സലേഷ്, സബറുദ്ധീന്‍, ആല്‍ബിന്‍, ഷിബിന്‍ എന്നിവരടങ്ങിയ സംഘമാണ് ഷാജിയെ പിടികൂടിയത്.
Also Read-
Cartoonist Yesudasan Passes Away| പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു; വിടവാങ്ങുന്നത് കാർട്ടൂണുകളെ ജനകീയനാക്കിയ പ്രതിഭതിരുര്, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ, കുന്നംകുളം, ചങ്ങരംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിലായി അമ്പതോളം മോഷണക്കേസ്സുകളില്‍ പ്രതിയാണ് ഷാജി. നേരത്തെ ദേഹപരിശോധന നടത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലും താനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഷാജിക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Also Read-
ഞെട്ടിക്കുന്ന കണ്ടെത്തൽ; മീനച്ചിലാറ്റിൽ ക്രമാതീതമായ രീതിയിൽ മനുഷ്യവിസർജ്യമെന്ന പഠന റിപ്പോർട്ടുമായി ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.