നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • റേഷന്‍കട ലൈസന്‍സ് പോകാതിരിക്കാൻ പഞ്ച് ചെയ്യാന്‍ എത്തി; പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ‍ പിടിയിലായി

  റേഷന്‍കട ലൈസന്‍സ് പോകാതിരിക്കാൻ പഞ്ച് ചെയ്യാന്‍ എത്തി; പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ‍ പിടിയിലായി

  ഒന്നര മാസം ഡല്‍ഹി ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പ്രതി പിടിയിലായത്.

  News18

  News18

  • Share this:
   കട്ടപ്പന: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റേഷന്‍കട ഉടമ അറസ്റ്റില്‍. പോക്‌സോ കേസില്‍ ഒളിവിലായാരുന്ന പ്രതി പിടിയില്‍ വാഴവര പള്ളി നിരപ്പേല്‍ കല്ലു വച്ചേല്‍ സാബുവാണ് പിടിയിലായത്. ഒന്നര മാസം ഡല്‍ഹി ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പ്രതി പിടിയിലായത്.

   പള്ളി നിരപ്പേല്‍ റേഷന്‍ കട നടത്തുന്ന പ്രതി ആഗസ്റ്റിലാണ് അയല്‍വാസിയായ 12 വയസുള്ള കുട്ടിയേ മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്ന സമയം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി കുതറി രക്ഷപ്പെട്ട് മുറിയില്‍ കയറി പിതൃസഹോദരിയോട് പറഞ്ഞതുകൊണ്ട് മാത്രമാണ് കൂടുതല്‍ അത്യാഹിതം സംഭവിക്കാതിരുന്നത്.

   റേഷനിംഗ് മെഷീനില്‍ പഞ്ച് ചെയ്തില്ലെങ്കില്‍ കടയുടെ ലൈസന്‍സ് നഷ്ടപ്പെടും എന്നതിനാല്‍ പ്രതി പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന സ്‌പെഷ്യല്‍ ടീം അടങ്ങുന്ന സംഘം പ്രതിയേ പിടികൂടിയത്. പ്രതിയേ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.

   ഡല്‍ഹിയില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയില്‍

   ഡല്‍ഹിയില്‍ നടുറോഡില്‍  യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതി ദീപക് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദ്വാരക ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കൊലപാതക ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

   നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയെ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗില്‍ കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

   യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ രക്ഷിക്കാനായില്ല. അതേസമയം കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}