അടുത്തിടെയാണ് പെൺകുട്ടി കഞ്ചാവ് ഉപയോഗം ആരംഭിച്ചത്. സംഘം ചേർന്നിരുന്ന് കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാർട്ടികളിലായിരുന്നു പങ്കെടുത്തിരുന്നത്. ഇത്തതരം പാർട്ടികളിലേക്ക് സഹപാഠികളായി പെൺകുട്ടികളെ എത്തിച്ചിരുന്നത് ഈ പെൺകുട്ടിയായിരുന്നു. ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് കാമുകനും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായിരുന്നു.
Also Read-പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
വ്യാഴാഴ്ച പെൺകുട്ടിയുടെ താമസസ്ഥലത്ത് ജോയിന്റ് പാർട്ടി നടക്കുന്നതറിഞ്ഞ് അജിൻ അവിടേക്കെത്തി. പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അജിൻ ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന യുവാക്കളെയും അജിൻ ആക്രമിച്ചു. എതിർത്ത പെൺകുട്ടിയുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. സംഭവ ശേഷം അജിൻ ഒളിവിലാണ്. ഇതിനിടെ സഹപാഠികളിലൊരാള്‍ പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.
advertisement
പെണ്‍കുട്ടിയുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെത്തി. കൂടുതൽ പെൺകുട്ടികൾ സംഘത്തിന്റെ കെണിയിൽപ്പെട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചതിനാൽ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.