കരിപ്പൂരിൽ കസ്റ്റംസിന്റെ സ്വർണവേട്ട; ഇന്ന് പിടികൂടിയത് 1 കിലോയിലധികം സ്വർണവും വിദേശ കറൻസികളും
- Published by:Naseeba TC
- news18-malayalam
Last Updated:
സ്വർണം കടത്തിയത് സ്റ്റീമറിന്റെ ഉള്ളിൽ ഒളിപ്പിച്ചും പാൻ്റിന് ഉള്ളിൽ പ്രത്യേക അറയിൽ മിശ്രിത രൂപത്തിലും
മലപ്പുറം: സ്വർണ കള്ളക്കടത്ത് സംഘത്തലവൻ അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയ അതേദിവസം കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ നേതൃത്വത്തിൽ സ്വർണവേട്ട. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കൊണ്ടുവരാൻ ശ്രമിച്ച ഒരു കിലോയിൽ അധികം സ്വർണവും 51 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും കസ്റ്റംസ് പിടികൂടി.

advertisement
തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാൻ ആണ് വിദേശ കറൻസികളുമായി പിടിയിൽ ആയത്. സൗദി റിയാൽ, ഒമാൻ റിയാൽ, യു എ ഇ ദിർഹം, ബഹറിൻ ദിനാർ, ഓസ്ട്രേലിയൻ ഡോളർ, ബ്രിട്ടീഷ് പൗണ്ട്, കുവൈറ്റ് ദിനാർ തുടങ്ങിയ വിദേശ കറൻസികൾ ഇയാളിൽ നിന്നും പിടിച്ചു. 51,10,361 രൂപ മൂല്യം വരും ഈ കറൻസികൾക്ക് . ഇയാള് ദുബായിലേക്ക് പോകാനിരിക്കെ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
advertisement
കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസ് ആണ് സ്വർണം കടത്തുമ്പോൾ പിടിയിലായ മറ്റൊരാൾ. ഷാർജയിൽ നിന്നും വന്ന ഇയാള് ധരിച്ച പാന്റിനുള്ളിൽ മറ്റൊരു പാളി ഉണ്ടാക്കി അതിലാണ് മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ഒളിപ്പിച്ച് വെച്ചിരുന്നത്. 899 ഗ്രാം തൂക്കമുള്ള സ്വർണ മിശ്രിതത്തിന് ഏകദേശം 40 ലക്ഷം രൂപയോളം മൂല്യം കണക്കാക്കുന്നുണ്ട്. ഒരാഴ്ചക്ക് ഉള്ളിൽ ഇത് മൂന്നാം തവണ ആണ് പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മിശ്രിത രൂപത്തിൽ ഉള്ള സ്വർണം കരിപ്പൂരിൽ പിടികൂടുന്നത്.
advertisement
ഈ മാസം ഇരുപതാം തീയതി ആയിരുന്നു കസ്റ്റംസ് സമാന രീതിയിൽ ഉള്ള സ്വർണക്കടത്ത് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ നാദാപുരം സ്വദേശി ഹാരിസ് ആണു കസ്റ്റംസിന്റെ പിടിയിലായത്. സ്വർണം തേച്ചുപിടി പ്പിച്ച പാന്റ്സും ടീഷർട്ടും അടിവസ്ത്രവും ധരിച്ചാണ് ഇയാള് എത്തിയത്.
3 വസ്ത്രങ്ങളുടെയും തൂക്കം 1.573 കിലോഗ്രാം ഉണ്ടെന്നും ഇവ കത്തിച്ചു സ്വർണം വേർതിരി ച്ചെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. ഇതേ ദിവസം തന്നെ ആണ് കരിപ്പൂരിൽ പോലീസും പാന്റിനുള്ളിൽ ഒളിപ്പിച്ച സ്വർണം പിടിച്ചത്. കണ്ണൂർ സ്വദേശി ഇസ്സുദ്ദീൻ കടത്താൻ ശ്രമിച്ചത് 1.518 കിലോ സ്വർണ മിശ്രിതമാണ്.
Location :
First Published :
August 27, 2022 8:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരിപ്പൂരിൽ കസ്റ്റംസിന്റെ സ്വർണവേട്ട; ഇന്ന് പിടികൂടിയത് 1 കിലോയിലധികം സ്വർണവും വിദേശ കറൻസികളും