ജില്ലയുടെ തലസ്ഥാന നഗരിയിൽ നിന്ന് 25കിമീ മാത്രം അകലെയുള്ള ബസൗദ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ക്രൂരകൃത്യം അരങ്ങേറിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ മക്കൾ നൽകിയ വിവരം അനുസരിച്ചാണ് തൊട്ടടുത്ത ദിവസം തന്നെ ഭർത്താവിനെ പൊലീസ് പിടികൂടിയത്. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ബലികർമ്മം നടന്നതെന്നാണ് സംശയിക്കുന്നത്. ഭാര്യയുടെ തലയറുത്ത് ബലിയർപ്പിച്ച ശേഷം മൃതദേഹം പൂജാമുറിയിൽ തന്നെ കുഴിച്ചിട്ടു. എന്നിട്ട് സ്ഥലം വിടുകയും ചെയ്തു.
advertisement
ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് പിതാവ് ഇത് ചെയ്തതെന്ന് മക്കൾ തന്നെയാണ് പൊലീസിന് മൊഴി നൽകിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ ഒരു ആടിനെ കൊലപ്പെടുത്തി അതിന്‍റെ ശരീരവും പൂജമുറിയിൽ അടക്കം ചെയ്തുവെന്നാണ് ഇവരുടെ വാക്കുകളെ ഉദ്ധരിച്ച് പൊലീസ് വ്യക്തമാക്കിയത്. മക്കൾ നൽകിയ വിവരം അനുസരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read-യുപിയിൽ മൂന്ന് വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നു; മൂന്നാഴ്ച്ചക്കിടയിൽ മൂന്നാമത്തെ സംഭവം
വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിരുന്നു. കൊലചെയ്യപ്പെട്ട സ്ത്രീയുടെ മക്കൾ നൽകിയ വിവരം അനുസരിച്ച് അന്ധവിശ്വാസത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് അഡീഷണല്‍ എസ് പി പ്രദീപ് ഷിണ്ടെ അറിയിച്ചത്.
