ലീവ് നൽകാത്തതിന് സബ് ഇൻസ്പെക്ടറെ വെടിവെച്ചശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു; പൊലീസ് കോൺസ്റ്റബിൾ ഗുരുതരാവസ്ഥയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സ്റ്റേഷനിൽ പുതിയതായി നിയമിച്ച ഒരു കോൺസ്റ്റബിൾ 10 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ സബ് ഇൻസ്പെക്ടർ അത് അനുവദിച്ചില്ല
advertisement
ബദുൻ ജില്ലയിലെ ഉജാനി പോലീസ് സ്റ്റേഷനിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഉജാനി പോലീസ് സ്റ്റേഷനിൽ പുതിയതായി നിയമിച്ച ഒരു കോൺസ്റ്റബിൾ 10 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ സീനിയർ സബ് ഇൻസ്പെക്ടർ റാം അവ്താർ അത് അനുവദിച്ചില്ല. 4 ദിവസത്തേക്ക് മാത്രമേ അവധി നൽകാനാകുവെന്ന് റാം പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് കോൺസ്റ്റബിൾ എസ്എസ്ഐയുടെ അടിവയറ്റിൽ വെടിവെച്ചത്. ഇതിനുശേഷം കോൺസ്റ്റബിൾ തോളിൽ സ്വയം വെടിവയ്ക്കുകയും ചെയ്തു.
advertisement
advertisement
“ഉജാനി പോലീസ് സ്റ്റേഷനിൽ നിന്നുള്ള കോൺസ്റ്റബിൾ ലളിത്, എസ്എസ്ഐ രാം അവതാർ എന്നിവർ തമ്മിലാണ് ലീവ് അനുവദിക്കുന്നതിൽ തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ കോൺസ്റ്റബിൾ ആദ്യം എസ്എസ്ഐയെ വെടിവെക്കുകയും പിന്നീട് സ്വയം വെടിവയ്ക്കുകയും ചെയ്തു. എസ്എസ്ഐയുടെ അവസ്ഥ ഗുരുതരമാണ്. കൂടുതൽ ചികിത്സയ്ക്കായി ഇരുവരെയും ബറേലിയിലേക്ക് അയച്ചിട്ടുണ്ട്. ”- സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ജില്ലാ മജിസ്‌ട്രേറ്റ് കുമാർ പ്രശാന്ത് പറഞ്ഞു,
advertisement