മോഷണത്തിന് ശേഷം പ്രതിക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് സമീപത്തെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. എന്നാൽ കവർന്ന മാല പരിശോധിച്ചപ്പോൾ അത് മുക്കുപണ്ടമാണെന്ന് വ്യക്തമായി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നേരത്തെയും മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷൻ എസ്.ഐ. സി. പ്രദീപ്കുമാർ, എ.എസ്.ഐ.മാരായ ഷമീർ, ഷൈജു പ്രശാന്ത്, സി.പി.ഒ. സഹീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
advertisement
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 31, 2026 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി; തെങ്ങിൽനിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ അറസ്റ്റ്
