പരംജീത് സിങ്ങിനെ കാണാനില്ലെന്ന് കാട്ടി മാർച്ചിൽ കുടുംബം പരാതി നൽകിയിരുന്നു. മൂന്നു മാസത്തോളം പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സെർല ഭാഗ മേഖലയിൽ റിയാസി പൊലീസ് ഒരു അസ്ഥികൂടം കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. ഇതു പരംജീത് സിങ്ങിന്റേതാണെന്ന് കണ്ടെത്തി. പിതാവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് വികാസ് താക്കൂർ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു.
advertisement
മറ്റൊരു സ്ത്രീയുമായി ബന്ധുമുണ്ടായിരുന്ന പരംജീത് സിങ്, ഏറെക്കാലമായി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു. ഇതിൽ വൈരാഗ്യം തോന്നിയ മകൻ, അച്ഛനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. പിതാവിനെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെടാൻ അമ്മാവനോട് പറയുകയും കള്ളക്കഥകൾ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തുവെന്നും ഇയാൾ പൊലസിനോട് സമ്മതിച്ചു.
Also Read- പ്രീഡിഗ്രി തോറ്റ ‘അഭിഭാഷകൻ’; ക്രിമിനൽ കേസിൽ ശിക്ഷിച്ച അതേ കോടതിയിൽ പ്രാക്ടീസ്
ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ പിതാവിന്റെ മൊബൈൽ ഫോണും പ്രതി നശിപ്പിച്ചിരുന്നു. പരംജീത് ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ സഹോദരങ്ങളുടെ സഹായത്തോടെയാണ് മൃതദേഹം വനമേഖലയിൽ ഉപേക്ഷിച്ചത്. ഇവരെയും അറസ്റ്റ് ചെയ്തെന്നും രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
English Summary: A man killed his father over an alleged extramarital affair in Jammu. The accused took help from two brothers of the woman in carrying out the crime.