മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദിച്ചു; സഹികെട്ട പിതാവ് മകനെ മരത്തിൽ കെട്ടിയിട്ട് തീവെച്ചു കൊലപ്പെടുത്തി

Last Updated:

മദ്യപിച്ചു കഴിഞ്ഞാൽ വീട്ടിലുള്ളവരെ മർദിക്കുന്നതാണ് ഇയാളുടെ രീതി

ആദർശ്, അച്ഛൻ ജയരാമയ്യ
ആദർശ്, അച്ഛൻ ജയരാമയ്യ
ബെംഗളൂരു: മദ്യപിച്ച് വീട്ടിലെത്തിയ അടിയും വഴക്കും പതിവാക്കിയ മകനെ പിതാവ് തീവെച്ചു കൊലപ്പെടുത്തി. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്ക് സമീമുള്ള വണിഗരഹള്ളിയിലാണ് സംഭവം. മദ്യപിച്ചെത്തി പതിവായി വീട്ടിൽ വഴക്കുണ്ടാകുന്നത് സഹിക്കാൻ കഴിയാതായതോടെയാണ് പിതാവിന്റെ കടുംകൈ. ആദർശ് (28) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജയരാമയ്യയെ (58) പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി കുഴപ്പമുണ്ടാക്കുന്നയാളാണ് ആദർശ്. മദ്യപിച്ചു കഴിഞ്ഞാൽ വീട്ടിലുള്ളവരെ മർദിക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം വൈകിട്ട് മദ്യപിക്കാൻ പണം നൽകാത്തതിന് ഇയാൾ അമ്മയെ ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച അച്ഛൻ ജയരാമയ്യയ്ക്കും അടി കിട്ടി. പിന്നീടു വീട്ടിൽനിന്ന് പോയ ആദർശ് രാത്രിയോടെ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് തിരിച്ചെത്തിയത്.
advertisement
വീടിനോട് ചേർന്നുള്ള തോട്ടത്തിലേക്ക് ആദർശിനെ അച്ഛൻ കൂട്ടി കൊണ്ടുപോയി. പിന്നീട് മരത്തിൽ കെട്ടിയിട്ടു. രക്ഷപെടാതിരിക്കാൻ കയ്യും കാലും പിറകിലേക്കു കൂട്ടിക്കെട്ടുകയും ചെയ്തു. ശേഷം പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നു. രാവിലെയാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ ജയരാമയ്യയെ ദൊഡ്ഡബലവംഗല പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
മദ്യപാനം അതിരുവിട്ടതോടെ ആദർശിനെ രക്ഷിതാക്കൾ ചികിത്സാ കേന്ദത്തിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ നിന്ന് തിരികെ എത്തിയിട്ടും ആദർശ് മദ്യപാനം തുടരുകയായിരുന്നു.
English Summary: A man who was addicted to alcohol, assaulted his mother for money, and was burnt to death by his father at Vanigarahalli village in Karnataka’s Chikkaballapur district on Saturday.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദിച്ചു; സഹികെട്ട പിതാവ് മകനെ മരത്തിൽ കെട്ടിയിട്ട് തീവെച്ചു കൊലപ്പെടുത്തി
Next Article
advertisement
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
  • മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടി സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

  • സര്‍ക്കാരിന്റെ തെറ്റുകൾ മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement