TRENDING:

ഇടുക്കിയിൽ ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ; ദുരൂഹത

Last Updated:

ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റ്മോർട്ടത്തിലാണ് മൂക്കിനുസമീപം വെടിയേറ്റതായി സ്ഥിരീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ: ഗൃഹനാഥനെ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. മുറിയിൽനിന്ന് സ്ഫോടനശബ്ദം കേട്ട് വീട്ടുകാരെത്തി മുറി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് സണ്ണിയെ കണ്ടെത്തിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

Also Read- രാത്രിയിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റം; പുലർച്ചെ അച്ഛന്‍ മരിച്ചനിലയിൽ, പ്രതിശ്രുതവരനായ മകനെ കാണാനില്ല

പിന്നീട് പൊലീസ് എത്തി പരിശോധിച്ചെങ്കിലും തലയിലെ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തുകയും ആത്മഹത്യയാണോ എന്ന സംശയത്തിൽ കേസ് എടുക്കുകയുമായിരുന്നു. എന്നാൽ ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റ്മോർട്ടത്തിലാണ് മൂക്കിനുസമീപം വെടിയേറ്റതായി സ്ഥിരീകരിച്ചത്.

Also Read- പർദ ധരിച്ചെത്തി മാളി​ലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ

advertisement

ഇയാളുടെ മുറിയിൽനിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടുക്കിയിൽ ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ; ദുരൂഹത
Open in App
Home
Video
Impact Shorts
Web Stories