TRENDING:

ബോസിന്റെ മദ്യത്തിൽ കൊറോണ രോഗിയുടെ ഉമിനീർ കലർത്തി; സെയ്ൽസ്മാനെതിരെ വധശ്രമത്തിന് കേസ്

Last Updated:

തുർക്കിയിലെ അദാനയിലുള്ള ഇബ്രാഹിം അൻവർഡി എന്ന തൊഴിലുടമയാണ് തന്നെ ജീവനക്കാരൻ തന്നെ വൈറസ് ബാധിതനാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊഴിലുടമയ്ക്ക് നേരെ വധശ്രമം. തുർക്കിയിലെ ഒരു കാർ സെയിൽസ്മാൻ തൊഴിലുടമയെ കോവിഡ് രോഗിയുടെ ഉമിനീർ മദ്യത്തിൽ കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചതായാണ് പരാതി. ജീവനക്കാരൻ തന്റെ പണം മോഷ്ടിച്ചതായും തൊഴിലുടമ പരാതിപ്പെട്ടു. ദി സൺ റിപ്പോർട്ട് അനുസരിച്ച്, കാർ ഡീലർഷിപ്പ് ഉടമ തന്റെ ജീവനക്കാരിൽ ഒരാൾ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും കോവിഡ് രോഗിയിൽ നിന്ന് ഇയാൾ ഉമിനീർ വാങ്ങിയിരുന്നതായും പരാതിയിൽ പറയുന്നു.
advertisement

തുർക്കിയിലെ അദാനയിലുള്ള ഇബ്രാഹിം അൻവർഡി എന്ന തൊഴിലുടമയാണ് തന്നെ ജീവനക്കാരൻ തന്നെ വൈറസ് ബാധിതനാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്. മൂന്ന് വർഷമായി തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരന് എതിരെയാണ് തൊഴിലുടമ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS]റമസാൻ സൈമെൻ എന്ന ജീവനക്കാരൻ 215,000 ടർക്കിഷ് ലിറ (ഏകദേശം 22 ലക്ഷം രൂപ) മോഷ്ടിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അൻവർഡിയെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. കാറുകളുടെ വിൽപ്പനയിലൂടെ ലഭിച്ച പണം ഓഫീസിലേക്ക് കൊണ്ടു പോകവേ സൈമെൻ പണവുമായി മുങ്ങുകയായിരുന്നു. ഒടുവിൽ അൻവർഡിക്ക് സൈമെനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ പണം വായ്പ തിരിച്ചടയ്ക്കാൻ ഉപയോഗിച്ചുവെന്ന് സൈമെൻ വ്യക്തമാക്കി.

advertisement

പണം മോഷ്ടിക്കുന്നതിനു മുമ്പ് സൈമെൻ ഉമിനീർ കലർത്തിയ മദ്യം കഴിപ്പിക്കാൻ ശ്രമിച്ചിരുന്നതായി തൊഴിലുടമ പറയുന്നു. എന്നാൽ ഭാഗ്യവശാൽ അയാൾ ആ മദ്യം കഴിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 500 ടർക്കിഷ് ലിറ (ഏകദേശം 5,156 രൂപ) നൽകിയാണ് ഒരു കോവിഡ് -19 രോഗിയിൽ നിന്ന് സൈമെൻ ഉമിനീർ വാങ്ങിയത്. തന്റെ ജീവനക്കാരിൽ ഒരാളിൽ നിന്ന് തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് തൊഴിലുടമ അറിഞ്ഞത്. അതിനെ തുടർന്നാണ് ഉമിനീർ കലർത്തിയ മദ്യം കഴിക്കാതിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സൈമെൻ പ്രകോപിതനാണെന്നും ജീവനക്കാരനിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതായും തൊഴിലുടമ പ്രോസിക്യൂട്ടർമാരെ അറിയിച്ചു. 'എനിക്ക് നിങ്ങളെ വൈറസ് ഉപയോഗിച്ച് കൊല്ലാൻ കഴിഞ്ഞില്ല. അടുത്ത തവണ ഞാൻ നിങ്ങളുടെ തലയിൽ വെടിവയ്ക്കും,' - എന്നാണ് സൈമെൻ തൊഴിലുടമയ്ക്ക് അയച്ചിരിക്കുന്ന ഭീഷണി സന്ദേശം. തൊഴിലുടമയും കുടുംബവും ഇപ്പോൾ പൊലീസ് സംരക്ഷണത്തിലാണ് ഉള്ളത്. ജീവനക്കാരനിൽ നിന്ന് ഭീഷണി കൂടി ഉയർന്നതോടെ വീട്ടിൽ നിന്ന് ഇറങ്ങാൻ ഭയമാണെന്ന് അൻവർഡിയുടെ ഭാര്യ പറഞ്ഞു. കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൈമെനെതിരെ അൻവർഡി പരാതി നൽകിയിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബോസിന്റെ മദ്യത്തിൽ കൊറോണ രോഗിയുടെ ഉമിനീർ കലർത്തി; സെയ്ൽസ്മാനെതിരെ വധശ്രമത്തിന് കേസ്
Open in App
Home
Video
Impact Shorts
Web Stories