ഇന്റർഫേസ് /വാർത്ത /India / 'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള

'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള

വൈ എസ് ഷർമിള

വൈ എസ് ഷർമിള

ബംഗളൂരുവിൽ ആയിരുന്ന ഷർമിള ചൊവ്വാഴ്ച രാവിലെയാണ് ഹൈദരാബാദിൽ എത്തിയത്. ഷർമിള തെലങ്കാനയിലേക്ക് വരുന്ന വാർത്ത പ്രചരിച്ചപ്പോൾ തന്നെ രാജശേഖർ റെഡ്ഡിയുടെ അനുയായികൾ ഉൾപ്പെടെയുള്ളവർ അവരെ എതിരേൽക്കാൻ എത്തിയിരുന്നു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ പാർട്ടിയുമായി വൈ എസ് ഷർമിള. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ആയിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളായ ഷർമിള നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ്. പാർട്ടി രൂപീകരണത്തിന്റെ ഭാഗമായി ഷർമിള പിതാവായ വൈ എസ് ആറിന്റെ വിശ്വസ്തരുമായി കൂടിക്കാഴ്ച നടത്തി.

തന്റെ പിതാവിന്റെ പാരമ്പര്യം തിരികെ കൊണ്ടു വരുമെന്ന് ഷർമിള ന്യൂസ് 18vനോട് സംസാരിക്കവെ പറഞ്ഞു. 'പിതാവിന്റെ പാരമ്പര്യം, രാജണ്ണ രാജ്യം, ഞാൻ തിരികെ കൊണ്ടുവരും. വികസനം തിരികെ കൊണ്ടു വരും. എന്റെ സഹോദരൻ എന്നെ പിന്തുണയ്ക്കില്ലെന്ന് നിങ്ങൾ എന്തിനാണ് കരുതുന്നത്? ആന്ധ്രയിൽ ഞാൻ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. അദ്ദേഹം എന്നെ പിന്തുണയ്ക്കും' - വൈ എസ് ഷർമിള ന്യൂസ് 18നോട് പറഞ്ഞു.

അതേസമയം, ഹൈദരാബാദിലെ വൈ എസ് ആർ ഓഫീസിന് മുമ്പിൽ വലിയ ജനക്കൂട്ടമാണ്. ഈ ഓഫീസിലാണ് വൈ എസ് ആറിന്റെ വിശ്വസ്തരായ മുതിർന്ന പാർട്ടി പ്രവർത്തകരുമായി വൈ എസ് ഷർമിള കൂടിക്കാഴ്ച നടത്തിത്. അതേസമയം, സ്വന്തം പാർട്ടിയുമായി വൈ എസ് ഷർമിള രംഗത്ത് എത്തുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

You may also like:'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് [NEWS]അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയ 13 കാരനെതിരെ കേസ് [NEWS] 'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ [NEWS]

ഹൈദരബാദിലെ ലോട്ടസ് പോണ്ടിലുള്ള വസതിയിൽ വച്ചാണ് വൈ എസ് ആർ കോൺഗ്രസ് പാർട്ടി പ്രവർത്തകരുമായി ഷർമിള കൂടിക്കാഴ്ച നടത്തിയത്. തന്റെ പിതാവും നേതാവുമായ വൈ എസ് രാജശേഖർ റെഡ്ഡിയുടെ മരണത്തെ തുടർന്ന് സൃഷ്ടിക്കപ്പെട്ട വിടവിനെക്കുറിച്ച് ഷർമിള സംസാരിച്ചു.

വൈ എസ് ആർ കോൺഗ്രസ് പാർട്ടി ആന്ധ്രപ്രദേശിൽ മാത്രമായി ചുരുങ്ങിയപ്പോൾ രാഷ്ട്രീയത്തിൽ സജീവമല്ലാതെ ആയ തെലങ്കാനയിലെ മുഴുവൻ ജില്ലകളിലെയും പാർട്ടി നേതാക്കളുമായും ചർച്ച നടത്താൻ ഷർമിള താൽപര്യപ്പെടുന്നതായാണ് റിപ്പോർട്ട്. ഷർമിള പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാൻ സൂചന നൽകിയതിനെ തുടർന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരെല്ലാം.

ബംഗളൂരുവിൽ ആയിരുന്ന ഷർമിള ചൊവ്വാഴ്ച രാവിലെയാണ് ഹൈദരാബാദിൽ എത്തിയത്. ഷർമിള തെലങ്കാനയിലേക്ക് വരുന്ന വാർത്ത പ്രചരിച്ചപ്പോൾ തന്നെ രാജശേഖർ റെഡ്ഡിയുടെ അനുയായികൾ ഉൾപ്പെടെയുള്ളവർ അവരെ എതിരേൽക്കാൻ എത്തിയിരുന്നു. അതേസമയം, അവരുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ചിത്രമില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഷർമിള പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തതിനു പിന്നാലെ ചില ടി ആർ എസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായ സഹോദരൻ ജഗൻ മോഹൻ റെഡ്ഡിയുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഷർമിള ആന്ധ്രപ്രദേശിലാണ് പുതിയ പാർട്ടി രൂപീകരിക്കേണ്ടത് എന്നും തെലങ്കാനയിൽ അല്ലെന്നും തെലങ്കാന സർക്കാരിന്റെ ഡിജിറ്റൽ മീഡിയ ഡയറക്ടർ കൊന്തം ദിലീപ് പറഞ്ഞു.

First published:

Tags: Andhra Pradesh, Jagan Mohan Reddy, Telengana