HOME /NEWS /Kerala / താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ

താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ

ഡോ. എസ്. ആർ ശ്രീരാഗ്

ഡോ. എസ്. ആർ ശ്രീരാഗ്

പരിശോധനയിൽ മേശയ്ക്കുള്ളിൽ നിന്ന് തുക കണ്ടെടുത്ത വിജിലൻസ് സംഘം ഡോക്ടറെ അറസ്റ്റു ചെയ്യുകയായിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കോട്ടയം: താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് കൈക്കൂലി വാങ്ങിയ ഡോക്ടർ പിടിയിലായി. വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആണ് ആണ് വിജിലൻസിന്റെ പിടിയിലായത്. വൈക്കം സർക്കാർ ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ഡോ. എസ്. ആർ ശ്രീരാഗിനെയാണ് വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്.

    തലയാഴം സ്വദേശിനിയുടെ പരാതിയിലാണ് വിജിൻസ് നടപടി സ്വീകരിച്ചത്. ഇവരുടെ ഭർത്താവിന് കലശലായ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇവർ ഡോ ശ്രീരാഗിനെയാണ് ചികിത്സയ്ക്കായി സമീപിച്ചത്. ശ്രീരാഗിൽ നിന്ന് ചികിത്സ തേടുകയും തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ അപ്പെൻഡിക്സ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.

    You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] 'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ [NEWS]ശസ്ത്ര ക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ല. ഇതിനെ തുടർന്ന് ഡോക്ടറെ അദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തി കണ്ടു. ആ സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിന് 5000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് 2500 രൂപ വാങ്ങി ശസ്ത്രക്രിയ നടത്തി.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    എന്നാൽ, വയറുവേദനയ്ക്ക് ശമനം ഉണ്ടായില്ല. ഇതോടെ വീണ്ടും ഡോക്ടറിനെ സമീപിച്ചു. ആ സമയത്ത് വീണ്ടും ഒരു ഓപ്പറേഷൻ കൂടി നടത്തണമെന്ന് ഡോക്ടർ പറഞ്ഞു. ഇതിനായി വീണ്ടും 2500 രൂപ കൂടി നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ, ഇതോടെ വിജിലൻസിൽ പരാതി നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവത്തെക്കുറിച്ച് വിജിലൻസിൽ പരാതി നൽകി.

    വിജിലൻസിൽ പരാതി നൽകിയതിനെ തുടർന്ന് വിജിലൻസ് സംഘം ഫിനോഫ്തലിൻ പൗഡർ പുരട്ടിയ രൂപ നൽകി. ഈ തുക ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിൽ എത്തി കൈമാറുകയായിരുന്നു. പരിശോധനയിൽ മേശയ്ക്കുള്ളിൽ നിന്ന് തുക കണ്ടെടുത്ത വിജിലൻസ് സംഘം ഡോക്ടറെ അറസ്റ്റു ചെയ്യുകയായിരുന്നു.

    ഡി വൈ എസ് പി വി ജി രവീന്ദ്ര നാഥിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ റിജോ പി ജോസഫ്, രാജേഷ് കെ എൻ, സജു എസ് ദാസ്, സബ് ഇൻസ്പെക്ടർമാരായ വിൻസെന്റ്, സന്തോഷ് കുമാർ കെ, പ്രസന്ന കുമാർ, അനിൽ കുമാർ റ്റി കെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്. വിജിലൻസ് കോടതിയിൽ ചൊവ്വാഴ്ച പ്രതിയെ ഹാജരാക്കും.

    First published:

    Tags: Arrest, Doctor