TRENDING:

ഗൈനക്കോളജി വാർഡിൽ നിന്ന് ഭാര്യയെ ഡിസ്ചാർജ് ചെയ്യാൻ യുവാവ് പോലിസ് ഉദ്യോഗസ്ഥനെ കുത്തി

Last Updated:

സ്വയം മുറിവേൽപിച്ചാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം മെഡിക്കൽ കോളേജിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ അതിക്രമത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന് കുത്തേറ്റു. ​ഗാന്ധിന​ഗർ സ്റ്റേഷനിലെ സിപിഒ ദിലീപ് വർമയ്ക്കാണ് കുത്തേറ്റത്. ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയാണ് ആക്രമണം നടത്തിയത്. ​ഗൈനക്കോളജി വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത്.
News18
News18
advertisement

Also Read: കണ്ണൂരിൽ വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊന്നു

അതിക്രമം തടയാനെത്തിയ പൊലീസുകാരനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ ദിലീപ് വർമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ദിലീപ് വർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Summary : Odisha native attacks police officer at Kottayam Medical College

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗൈനക്കോളജി വാർഡിൽ നിന്ന് ഭാര്യയെ ഡിസ്ചാർജ് ചെയ്യാൻ യുവാവ് പോലിസ് ഉദ്യോഗസ്ഥനെ കുത്തി
Open in App
Home
Video
Impact Shorts
Web Stories