TRENDING:

Crime | അർദ്ധരാത്രിയിൽ ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ

Last Updated:

വിവാഹബന്ധം വേർപിരിയാൻ കേസ് നടക്കുന്നതിനിടെയാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: അർദ്ധരാത്രി വീട്ടിലെത്തി ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ. തൃക്കളയൂർ കീഴുപറമ്പ് സ്വദേശി കുന്നത്ത് യാസർ അറഫാത്താണ് റിമാൻഡിലായത്.
Crime
Crime
advertisement

വിവാഹബന്ധം വേർപിരിയാൻ കേസ് നടക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് ആക്രമണമുണ്ടായത്. യാസർ കാരശ്ശേരി പഞ്ചായത്തിലെ മൈസൂർപറ്റയിലെ ഭാര്യ വീട്ടിലെത്തി ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പിതാവ് മൈസൂർപറ്റ സ്വദേശി മൊയ്തീൻ കുട്ടിയെയും സഹോദരൻ സലാഹുദ്ദീനെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അക്രമ സമയത്ത് തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി യാസർ അറഫാത്തിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിനിടെ പരിക്കേറ്റ പ്രതിയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയ ശേഷം കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

advertisement

ആറ് വർഷം മുമ്പ് വിവാഹിതരായ ഭാര്യയും യാസർ അറഫാത്തും മൂന്നുവർഷമായി കുടുംബ പ്രശ്നത്തെ തുടർന്ന് പിരിഞ്ഞു താമസിക്കുകയാണ്.

Also read: വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു; വീട്ടുടമ അറസ്റ്റില്‍

വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. അനില്‍ രവിശങ്കര്‍ പ്രസാദ് എന്നയാളാണ് പിടിയിലായത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കോളജില്‍ പഠിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്.

ടൈല്‍സ് ബിസിനസുകാരനാണ് വീട്ടുടമ. കഴിഞ്ഞ മാര്‍ച്ചു മാസം മുതല്‍ പെണ്‍കുട്ടി ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഇയാള്‍ പലപ്പോഴും കുട്ടിയുമായി വഴക്കിട്ടിരുന്നു.

advertisement

ഒരു ദിവസം, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ രാത്രി തങ്ങിയിരുന്നതായി വീട്ടുടമ കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തിന്റെ ബൈക്ക് പിടിച്ചുവെച്ച വീട്ടുടമ, പോലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിനെ വിട്ടയച്ചത്.

Also read: ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യ ശ്രമം

കോഴിക്കോട്: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍ കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയില്‍ ജോലിക്കാരനായ പറമ്പത്ത് സൂപ്പി (62) ആണ് മരിച്ചത്. മകന്‍ മുഹമ്മദലിയെ (31) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.45 നാണ് സംഭവം.

advertisement

വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുഹമ്മദലിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് വിവരം. സൂപ്പിയുടെ ഭാര്യ നഫീസ, മറ്റൊരു മകൻ മുനീർ എന്നിവർക്കും പരിക്കുണ്ട്. അക്രമം തടയുന്നതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി അസുഖത്തിനുള്ള ചികിത്സയിലാണ്. സൂപ്പിയുടെ മറ്റൊരു മകള്‍ മുനീറ ഭർത്താവിന്റെ വീട്ടിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Crime | അർദ്ധരാത്രിയിൽ ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ
Open in App
Home
Video
Impact Shorts
Web Stories