TRENDING:

രണ്ടാമതും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തില്‍ കയര്‍മുറുക്കി കൊന്നു

Last Updated:

ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പ്രതി അല്പസമയത്തിന് ശേഷം വീണ്ടും ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ ഇതിന് വിസമ്മതിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: രണ്ടാമതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തില്‍ കയറുമുറുക്കി കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ അംറോഹ സ്വദേശി മുഹമ്മദ് അൻവറാണ്(34) ഭാര്യ റുക്സാറിനെ(30) കൊലപ്പെടുത്തിയത്.
advertisement

കൊലപ്പെടുത്തതിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകം തെളിഞ്ഞത്. 2013ലാണ് ഇരുവരും വിവാഹിതരായത്.

Also Read-സാമൂഹികമാധ്യമം വഴി വിവാഹിതരായ യുവതികളെ ആകർഷിക്കും; POCSO കേസിൽ പ്രതിയായ DYFI നേതാവ് പൊലീസ് റാങ്ക് ലിസ്റ്റിലും

തിങ്കളാഴ്ച രാത്രി ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പ്രതി അല്പസമയത്തിന് ശേഷം വീണ്ടും ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ ഇതിന് വിസമ്മതിച്ചതിനെ തുടർന്ന് രോക്ഷകുലനായ പ്രതി കയർ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിലാക്കി വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെ ഉപേക്ഷിച്ചു.

advertisement

Also Read-ഷാരോൺ രാജ് വധക്കേസിൽ പൊലീസിനെ കുരുക്കിലാക്കി ഗ്രീഷ്മയുടെ രഹസ്യമൊഴി;’നിർബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചു’

പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതിയും നല്‍കി. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാനായി അന്‍വറിനെ വിളിച്ചുവരുത്തിയ പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടാമതും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തില്‍ കയര്‍മുറുക്കി കൊന്നു
Open in App
Home
Video
Impact Shorts
Web Stories