TRENDING:

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് അതിഥി തൊഴിലാളി കട തീവച്ചു നശിപ്പിച്ചു

Last Updated:

പുലർച്ചെ ഫുട്ബോൾ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് അതിഥി തൊഴിലാളി തീവെച്ച് നശിപ്പിച്ചതായി പരാതി. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയർ പഞ്ചർ കടയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ബിഹാർ സ്വദേശി ആലം കടയ്ക്ക് തീയിട്ടെന്നാണ് പരാതി. കടയുടമ കെ ടി അമാനുള്ളയാണ് പരാതി നൽകിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സ്ഥിരം ജീവനക്കാരന് പകരക്കാരനായെത്തിയതായിരുന്നു ആലം. കടയില്‍ നിന്ന് പണം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ട കടയുടമ പരിശോധിച്ചപ്പോൾ ഇയാളാണെന്ന് കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഇന്നലെ രാത്രി കടയ്ക്ക് തീയിടുകയായിരുന്നു.

Also Read-ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനായി പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ വിദ്യാർഥി മരിച്ചു

കൂടെയുള്ളവരെ മുറിയിൽ പൂട്ടിയിട്ട ശേഷം കടയുടെ താക്കോൽ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തിയാണ് കടയ്ക്ക് തീവെച്ചത്. കടയ്ക്കു തീയിട്ട ശേഷം ആലം ബൈക്കിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി പോയി.

advertisement

Also Read-കോട്ടയത്ത് ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കമുക് നാട്ടുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുലർച്ചെ ഫുട്ബോൾ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. ഇവർ വിവരമറിയിച്ചതിനുസരിച്ച് പൊലീസും താനൂരിൽ നിന്നെത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തില്‍ ടയറുകളും ട്യൂബുകളും യന്ത്രവും കത്തി നശിച്ചതായി ഉടമ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് അതിഥി തൊഴിലാളി കട തീവച്ചു നശിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories