മലപ്പുറം: ലോകകപ്പ് മൽസരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ വിദ്യാർഥി മരിച്ചു. മലപ്പുറം പെരുവള്ളൂരിൽ ഇന്നലെ അർധരാത്രിയാണ് അപകടം. പെരുവള്ളൂർ നജാത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥി മാവൂർ സ്വദേശി നാദിറാണ് മരിച്ചത്.
ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിനിടെ ഫുട്ബോൾ മത്സരം കാണാൻ രാത്രി പോവുബോഴാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനായി പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ വിദ്യാർഥി മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.