TRENDING:

Gangrape | ഹൈദരാബാദിൽ കാറിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഒരാൾ അറസ്റ്റിൽ

Last Updated:

പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ആൺകുട്ടികൾ ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയിട്ട് പീഡിപ്പിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദിൽ (Hyderabad) ആഢംബര കാറിൽ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് (Gangrape) ഇരയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ (Arrest). ശനിയാഴ്ച വൈകീട്ട് ജൂബിലി ഹിൽസിലാണ് പ്രായപൂർത്തിയാകാത്ത നാല് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
 (PTI)
(PTI)
advertisement

പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ആൺകുട്ടികൾ ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയിട്ട് പീഡിപ്പിക്കുകയായിരുന്നു. മറ്റു ചിലർ പുറത്ത് കാവൽ നിന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. നഗരത്തിലെ രാഷ്ട്രീയ നേതാക്കളുടെ മക്കളും ചെറുമക്കളുമാണ് കുറ്റകൃത്യം നടത്തിയതെന്ന് ആരോപണമുയർന്നു. ആരോപണവിധേയരായവരിൽ എംഎൽഎയുടെ മകനുമുണ്ട്. സംഭവത്തെ തുടർന്ന് ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

advertisement

Also read- Gangrape| ഹൈദരാബാദിൽ കാറിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ആരോപണവിധേയരിൽ MLAയുടെ മകനും

ജൂൺ ഒന്നിനാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് പോക്സോ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പരാതി ലഭിച്ചതിനു പിന്നാലെ പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുട‌ർന്നാണ് ഐപിസി സെക്ഷൻ 376 (കൂട്ടബലാത്സംഗം) കൂടി കേസിൽ ചേർത്തത്.

പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ മെഴ്സിഡസ് ബെൻസ് കാറിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പബ്ബിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയുടെ അടുത്തെത്തിയ കൗമാരക്കാരായ ആൺകുട്ടികൾ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. ഹൈദരാബാദിലെ സമ്പന്നർ താമസിക്കുന്ന ജൂബിലി ഹിൽസിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ഓരോരുത്തരായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടികൾ ഉപേക്ഷിച്ചു പോയതോടെ പെൺകുട്ടി പിതാവിനെ വിളിച്ചു കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

advertisement

Also Read-എട്ടാംക്ലാസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, പീഡിപ്പിച്ചു; സ്‌കൂൾ അധ്യാപകന് 9 വർഷം തടവ്

പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ട് പിതാവ് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം പറഞ്ഞത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Gangrape | ഹൈദരാബാദിൽ കാറിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഒരാൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories