TRENDING:

Arrest | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ

Last Updated:

16-കാരിയായ പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെ പ്രതി നാടുവിടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട ഇതര സംസ്ഥാന തൊഴിലാളിയെ (Migrant Worker) തിരുവനന്തപുരത്ത് (Thiruvananthapuram) നിന്നും പിടികൂടി. വിളപ്പിൽശാലയിൽ വെച്ചാണ് അസം സ്വദേശിയായ റിബുൻ അഹമ്മദിനെ പൊലീസ് പിടികൂടിയത്.
advertisement

16-കാരിയായ പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെ പ്രതി നാടുവിടുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തിന്റെ കടയിൽ ജോലി ചെയ്യവെയായിരുന്നു പ്രതി പ്രണയം നടിച്ച് പെൺകുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. ഗർഭിണിയായ പെൺകുട്ടി പിന്നീട് കുഞ്ഞിന് ജന്മം നൽകിയിരുന്നു.

നാടുവിട്ട ശേഷം വീണ്ടും കേരളത്തിൽ തിരിച്ചെത്തി പല സ്ഥലങ്ങളിലായി ജോലി നോക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നാല് യുവാക്കൾ അറസ്റ്റിൽ

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (Minor Girl) പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഉപ്പുതറ (Upputhara) ലോൺട്രി കടുവിനാൽ അഖില്‍ രാധാകൃഷ്ണന്‍, വൃന്ദാവനിൽ അനന്തുരാജന്‍, കാഞ്ചിയാര്‍ കക്കാട്ടുകട ചീങ്കല്ലേൽ വിഷ്ണു ബിജു, കരിന്തരുവി കാപ്പിക്കാട് ലയത്തിൽ കിരണ്‍ വനരാജന്‍ എന്നിവരെയാണ് ഉപ്പുതറ പൊലീസ് പിടികൂടിയത്.

advertisement

Also read-  ഹൈദരാബാദിൽ കാറിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഒരാൾ അറസ്റ്റിൽ

2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രതികള്‍ 17 കാരിയുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് 2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Also Read-എട്ടാംക്ലാസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, പീഡിപ്പിച്ചു; സ്‌കൂൾ അധ്യാപകന് 9 വർഷം തടവ്

advertisement

പീഡനത്തിനിരയായ പെണ്‍കുട്ടി അടുത്തിടെ ഗര്‍ഭിണിയായി. ഇക്കാര്യം 17 കാരി യുവാക്കളെ അറിയിച്ചതോടെ ഇവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ നാലുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉപ്പുതറ സി ഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories