TRENDING:

പണമുണ്ടാക്കാനായി മരുമകളെ അശ്ലീല വീഡിയോകളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച അമ്മായി അമ്മ അടക്കം അറസ്റ്റില്‍

Last Updated:

ഭര്‍ത്താവും അദ്ദേഹത്തിന്റെ പിതാവും ചേര്‍ന്ന് തന്റെ നഗ്ന ചിത്രങ്ങള്‍ ചിത്രീകരിച്ച് ഒരു പോണ്‍ സൈറ്റില്‍ അപ് ലോഡ് ചെയ്‌തെന്നും പെണ്‍കുട്ടി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: മരുമകളെ അശ്ലീല വീഡിയോകളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ഭര്‍ത്താവുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് പോലീസ്. രാജ്‌കോട്ടിലെ പ്രമുഖ ഹോട്ടല്‍ ഉടമസ്ഥനും ഭാര്യയും മകനുമാണ് അറസ്റ്റിലായത്.21 കാരിയായ മരുമകളെ അശ്ലീല വീഡിയോയില്‍ അഭിനയിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും ഈ ദൃശ്യങ്ങള്‍ വിറ്റ് പണമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു കുടുബം. ഒടുവില്‍ കുടുംബത്തിനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
advertisement

” കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോട്ടലുടമയേയും ഭാര്യയേയും മകനെയും ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തു,” അസിസ്റ്റന്റ് കമ്മീഷണര്‍ വിശാല്‍ റബാരി പറഞ്ഞു.

മരുമകളുടെ നഗ്ന വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് ഹോട്ടലുടമ മകനോട് ആദ്യം പറഞ്ഞിരുന്നു. ഗര്‍ഭിണിയാകുമ്പോഴുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ നിരീക്ഷിക്കാനാണിതെന്നാണ് പെൺകുട്ടിയോട്

പറഞ്ഞിരുന്നത്. ഈ വീഡിയോ നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഇയാള്‍ ഷെയര്‍ ചെയ്തത്. ഇതറിഞ്ഞതോടെ പെണ്‍കുട്ടി കുടുംബത്തിനെതിരെ തിരിഞ്ഞു. എന്നാല്‍ ഇക്കാര്യം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. അശ്ലീല വീഡിയോയില്‍ അഭിനയിക്കാന്‍ ഭര്‍ത്താവിന്റെ അമ്മയും തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

advertisement

Also Read –  വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ

” ഭര്‍ത്താവിന്റെ അച്ഛന്‍ എന്റെ മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഞാന്‍ അത് എതിര്‍ത്തു. എന്നാല്‍ തന്റെ അച്ഛനാണ് സിസിടിവി സ്ഥാപിച്ചതെന്നും അത് അവിടെ തന്നെ ഉണ്ടാകുമെന്നും പറഞ്ഞ് ഭര്‍ത്താവ് എന്നെ ഭീഷണിപ്പെടുത്തി. ഞാനും ഭര്‍ത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളും ഈ ക്യാമറയിലൂടെ ഭര്‍ത്താവിന്റെ പിതാവ് റെ്‌ക്കോര്‍ഡ് ചെയ്യുകയായിരുന്നു. അയാളുടെ മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ സ്‌ക്രീനില്‍ ഈ രംഗങ്ങള്‍ കാണുകയും ചെയ്തിരുന്നു,” എന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

advertisement

ഒരുമാസം മുമ്പ് തന്റെ നഗ്നചിത്രങ്ങള്‍ ഒരു പോണ്‍വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനെപ്പറ്റി ഭര്‍ത്താവിന്റെ അച്ഛന്‍ സംസാരിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. അതിലൂടെ ഒരുപാട് പണം കിട്ടുമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് ചെയ്യില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ മുഖം വ്യക്തമാക്കില്ലെന്നും ഇതിന്റെ പേരിൽ ആരും തൊടാൻ വരില്ലെന്നും ഭര്‍ത്താവും അച്ഛനും പറഞ്ഞു. ഈ കുടുംബത്തിന് ഇപ്പോള്‍ മരുമകളുടെ സഹായം ആവശ്യമാണെന്നു പറഞ്ഞ് തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു.

അതിനു ശേഷം ഭര്‍ത്താവും അദ്ദേഹത്തിന്റെ പിതാവും ചേര്‍ന്ന് തന്റെ നഗ്ന ചിത്രങ്ങള്‍ ചിത്രീകരിച്ച് ഒരു പോണ്‍ സൈറ്റില്‍ അപ് ലോഡ് ചെയ്‌തെന്നും പെണ്‍കുട്ടി പറഞ്ഞു.

advertisement

”ലൈവ് പോണ്‍ ഷോകളാണ് പ്രതികള്‍ ചിത്രീകരിച്ചത്. അതിന് പ്രതിഫലവും ഇവര്‍ക്ക് ലഭിച്ചു. എന്നാല്‍ നിശ്ചിത എണ്ണം ഷോകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ഇവര്‍ക്ക് മുഴുവന്‍ പണവും ലഭിക്കുമായിരുന്നുള്ളൂ,” എസിപി റബാരി പറഞ്ഞു.

സ്വകാര്യ ഭാഗങ്ങളില്‍ ചില ഓയില്‍മെന്റുകള്‍ പുരട്ടാനും ഭര്‍ത്താവിന്റെ പിതാവ് നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് അണുബാധയുമുണ്ടായി. തുടര്‍ന്ന് എല്ലാ കാര്യങ്ങളും പെണ്‍കുട്ടി തന്റെ വീട്ടുകാരെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും അയാളുടെ അച്ഛനെയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 354 സി(വോയറിസം), 376 (ബലാത്സംഗം), 376ഡി (കൂട്ടബലാത്സംഗം), 398എ (ഗാര്‍ഹിക പീഡനം) തുടങ്ങി നിരവധി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പണമുണ്ടാക്കാനായി മരുമകളെ അശ്ലീല വീഡിയോകളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച അമ്മായി അമ്മ അടക്കം അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories