ഗർഭിണിയായിരുന്ന വിവരം ശാലിനി മറച്ചു വെച്ചിരുന്നു. അതിനാൽ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നോ പോലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് 40 വയസ്സുകാരിയായ ശാലിനി കുട്ടിയെ പ്രസവിക്കുന്നത്. വയറു വേദന അനുഭവപ്പെടുന്നെന്നു മകനോട് പറഞ്ഞശേഷം ശാലിനി പുറത്തേക്ക് പോയി.
റബർ തോട്ടത്തിൽ കിടന്നു പ്രസവിച്ചു. തുടർന്ന് കുട്ടിയെ സമീപമുള്ള പാറമടയിലെ വെള്ളത്തിൽ തള്ളി. ഇന്നലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് ശാലിനി പ്രസവിച്ച വിവരം അറിയുന്നത്. കുട്ടിയെ ഉപേക്ഷിച്ചു എന്നും പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ നിന്ന് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
advertisement
മുങ്ങൽ വിദഗ്ധരെത്തിയാണ് കുഞ്ഞിന്റെമൃതദേഹം പുറത്തെടുത്തത്. പരിശോധനക്ക് ശേഷം മാത്രമേ ജീവനോടെയാണോ കുഞ്ഞിനെ കെട്ടിയ താഴ്ത്തിയതെന്ന് വ്യക്തമാകൂ. ശാലിനിക്കെതിരെ പൊലീസ് കേസെടുത്തു. നവജാതശിശുവിനെ ആരെയും അറിയിക്കാതെ മറവ് ചെയ്തിന്റെ പേരിലാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
ശാലിനി മദ്യപിച്ച് സ്ഥിരം വഴക്ക് ഉണ്ടാകുമായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. നാലു മക്കളാണ് ശാലിനിക്ക് ഉള്ളത്. ഭർത്താവ് സുരേഷ് ശാലിനിയുമായി പിണങ്ങി പിരിഞ്ഞ് മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.
മറ്റൊരു സംഭവം
പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ വിവാഹം നടക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ആൺകുട്ടിയുടെ മൃതദേഹം കൊണ്ട് പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി. പശ്ചിമബംഗാളിലെ ബർദമാനിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. ആൺകുട്ടിയുടെ വീട്ടുകാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധപൂർവം സിന്ദൂരം ചാർത്തുകയായിരുന്നു.
You may also like:കൊലക്കുറ്റത്തിന് വിധിച്ച മലയാളിയെ ജയിലിൽ നിന്നിറക്കാൻ ഒരു കോടി രൂപ നൽകി എംഎ യൂസുഫലി
വ്യത്യസ്ത ജാതിയിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ അമ്മ പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹത്തിന് എതിർത്തിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിനൊടുവിലാണ് ആൺകുട്ടി ആത്മഹത്യ ചെയ്തത്.
ആൺകുട്ടി ആത്മഹത്യ ചെയ്തതറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതേദഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മൃതദേഹവുമായി ബന്ധുക്കളും അയൽവാസികളും പെൺകുട്ടിയുടെ വീട്ടിലെത്തി. ആൺകുട്ടി ആത്മഹത്യ ചെയ്യുമെന്ന കാര്യം പെൺകുട്ടിക്ക് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാൽ രക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് കാമുകിക്ക് ആൺകുട്ടി ഫോട്ടോ അയച്ചുകൊടുത്തിരുന്നതായും ബന്ധുക്കൾ പറയുന്നു.
പെൺകുട്ടിയേയും അമ്മയേയും ബന്ധുക്കളും അയൽവാസികളും ചേർന്നുള്ള ആൾക്കൂട്ടം ശാരീരികമായി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിക്ക് കാമുകന്റെ അമ്മയുടെ നമ്പർ അറിയാമായിരുന്നിട്ടും വിവരം അറിയിച്ച് ആത്മഹത്യ തടയാൻ ശ്രമിച്ചില്ലെന്നാരോപിച്ചായിരുന്നു മർദനം.
ഇതിനുപിന്നാലെ മൃതദേഹത്തിനരികിലേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് മൃതദേഹത്തിന്റെ കൈകൊണ്ട് നെറ്റിയിൽ സിന്ദൂരം ചാർത്തിക്കുകയായിരുന്നു.
