TRENDING:

പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും

Last Updated:

2018 മെയ് മാസം മുതൽ ജൂലൈ വരെയാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂർ കുന്നംകുളം ചിറ്റിലപ്പിള്ളി പാട്ടത്തിൽ വിനയൻ(39) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

2018 മെയ് മാസം മുതൽ ജൂലൈ വരെയാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാൾ സ്ഥിരമായി വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു. അതിനിടെ പലപ്പോഴും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയുടെ പിതാവ് നാട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

ഇക്കാര്യം പെൺകുട്ടി പലതവണ അമ്മയോട് പറഞ്ഞെങ്കിലും അത് ഗൌരവത്തിൽ എടുത്തില്ല. ഇതോടെ പെൺകുട്ടി വിവരം സ്കൂളിലെ പ്രധാനാധ്യാപികയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ സ്കൂളിലെത്തി നടത്തിയ കൌൺസിലിങ്ങിന് ശേഷം പൊലീസിൽ പരാതി നൽകി. പേരാമംഗലം പൊലീസ് കേസെടുത്തതോടെ കുട്ടിയെ ശിശുക്ഷേമസമിതി മുഖേന ഷെൽട്ടർ ഹോമിലാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും
Open in App
Home
Video
Impact Shorts
Web Stories