Also Read- ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തിൽ; സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്ത്
എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്. അതിനാല്‍ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാള്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് മനസിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊഴി നല്‍കിയിട്ടുണ്ട്. പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചതായും ഷാഫി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്നാണ് സൂചന.
advertisement
ഇരയാക്കിയ പെണ്‍കുട്ടികളെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടികളെ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഷാഫിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളത്ത് ഷാഫി നടത്തിയിരുന്ന ഹോട്ടലില്‍ നിത്യസന്ദര്‍ശകരായിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.