മാര്‍ച്ച് 9 ന് വൈകിട്ടാണ് അസ സ്വദേശിനിയായ ഹുസ്നറ ബീഗത്തിനെ മങ്കട ഏലച്ചോലയില്‍ താമസസ്ഥലമായ വാടകകെട്ടിടത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ട സമീപവാസികള്‍ മങ്കട പോലീസില്‍ വിവരമറിയിച്ചപ്പോഴാണ് മരണം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
മലപ്പുറം ജില്ലാപോലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐപിഎസ് സ്ഥലത്തെത്തി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍, മങ്കട സിഐ യു.കെ.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഇവിടെ നിന്നും കാണാതായ ഭര്‍ത്താവ് ചാഫിയാര്‍ റഹ്മാനേയും രണ്ട് കുട്ടികളേയും കേന്ദ്രീകരിച്ച് ആയിരുന്നു അന്വേഷണം. ഇവർ പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ നിന്നും ചെന്നൈ ഭാഗത്തേക്ക് ട്രയിന്‍ കയറിയതായി വിവരം ലഭിച്ചു.
advertisement
Also Read-രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് അവ്‌നില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇതോടെ മങ്കട സിഐ യു.കെ.ഷാജഹാന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഉടന്‍ തന്നെ അസമിലേക്ക് പുറപ്പെട്ടു. അസമിൽ ബൊങ്കൈഗാഓണ്‍ ജില്ലയില്‍ ഒരാഴ്ചയോളം തങ്ങി ചാഫിയാര്‍ റഹ്മാന്‍റെ താമസസ്ഥലത്തും ബന്ധുവീടുകളിലും മറ്റും രഹസ്യമായി പരിശോധന നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അരുണാചല്‍ പ്രദേശ് ചൈനാ അതിര്‍ത്തിപ്രദേശമായ റൂയിംഗ് എന്ന സ്ഥലത്ത് ചാഫിയാര്‍ റഹ്മാന്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യ വിവരം ലഭിച്ചത്.
Also Read-കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു
അരുണാചല്‍ പ്രദേശിലെ റൂയിംഗ് പോലീസുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ആണ് ചാഫിയാര്‍ റഹ്മാനെ രഹസ്യകേന്ദ്രത്തില്‍ നിന്ന് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തതില്‍ ചാഫിയാര്‍ റഹ്മാന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. ചാഫിയാര്‍ റഹ്മാന്‍ ഭാര്യയെ സംശയിച്ചിരുന്നു. അടുത്തിടെ ഭാര്യയുടെ ഫോണ്‍വിളികളും മറ്റും കൂടിയത് സംശയം വർധിപ്പിച്ചു. ഇതിനെ ചൊല്ലി ഈ മാസം 8 ന് രാത്രിയില്‍ ഭാര്യയുമായി വഴക്കിടുകയും കുട്ടികള്‍ ഉറക്കമായതിന് ശേഷം പ്രതി രാത്രി 11 മണിയോടെ ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയും ചെയ്തു.
മൃതശരീരം പുതപ്പ് കൊണ്ട് മൂടിയിട്ട് പിറ്റേദിവസം അതിരാവിലെ മുറി പൂട്ടി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി കുട്ടികളുമായി ഏലച്ചോലയില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. കുട്ടികളോട് അമ്മ ഉറങ്ങുകയാണെന്നും പിറകേ വരുമെന്നും പറഞ്ഞു. തന്‍റെ അഡ്രസ് പിന്തുടര്‍ന്ന് കേരളാപോലീസ് നാട്ടിലെത്താനുള്ള സാധ്യത മുന്‍കൂട്ടികണ്ട ചാഫിയാര്‍ റഹ്മാന്‍ അസമിൽ തന്‍റെ നാട്ടില്‍ നില്‍ക്കാതെ അരുണാചല്‍ പ്രദേശിലെ റൂയിംഗ് ഭാഗത്തെ ഉള്‍പ്രദേശത്ത് 'ലാമിയ' എന്ന പേരില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.
പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി മങ്കടയിലെത്തിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും പ്രത്യേക അന്വേഷണസംഘത്തലവന്‍ കുടിയായ എസ്.പി.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം.സന്തോഷ് കുമാര്‍,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തില്‍ മങ്കട സി.ഐ. യു.കെ.ഷാജഹാന്‍ , എസ്.ഐ. ശ്യാം, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരന്‍ , പ്രശാന്ത് പയ്യനാട് ,എം.മനോജ് കുമാര്‍ ,എന്‍.ടി.കൃഷ്ണകുമാര്‍ ,ദിനേഷ് കിഴക്കേക്കര, പ്രഭുല്‍ ,മങ്കട സ്റ്റേഷനിലെ എ.എസ്.ഐ. ഷാഹുല്‍ഹമീദ് ,എസ്.സി.പി.ഒ. അബ്ദുള്‍ സലാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
