advertisement

Murder| കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു

Last Updated:

ബദിയടുക്ക ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട തോമസ് ഡിസൂസ
കൊല്ലപ്പെട്ട തോമസ് ഡിസൂസ
കാസർകോട്: മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു (murder) കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. ബദിയടുക്ക ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ്((38)) കൊല്ലപ്പെട്ടത്. സംഭവത്തിൽ തോമസിന്റെ സഹോദരൻ അനുജന്‍ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.
ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും കുത്തേറ്റിട്ടുണ്ട്. രാജേഷിനെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വിൽഫ്രഡിന് കുത്തേറ്റത്. വിൽഫ്രഡ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഇടുക്കി അടിമാലിയിലുണ്ടായ മറ്റൊരു സംഭവത്തിൽ, മദ്യലഹരിയിൽ മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിടെയാണ് മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്.
advertisement
ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനനാണ് ആസിഡ് ആക്രമണമുണ്ടായത്. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മകന്‍ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
20-കാരിയെ പൊതു ശൗചാലയത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചു
20-കാരിയായ യുവതിയെ പൊതു ശൗചാലയത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചു. മാര്‍ച്ച് 19ന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് സ്റ്റാന്റിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
യുവതിയും ഭര്‍ത്താവും ട്രെയിന്‍ കയറാനായി കാത്ത് നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. യുവതിയെ സ്റ്റേഷനില്‍ നിര്‍ത്തി ഭര്‍ത്താവ് ചായ വാങ്ങാനായി പോയി. ഈ സമയത്ത് അണ്ണ എന്ന് പേരുള്ള ഒരാള്‍ യുവതിയുടെ കയ്യില്‍ ഒരു താക്കോല്‍ കൊണ്ടുവന്നു നല്‍കി. സ്റ്റേഷന് പുറത്ത് വൃത്തിയുള്ള ശുചിമുറി ഉണ്ടെന്നും അത് ഉപയോഗിക്കാമെന്നും അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement