TRENDING:

മകന് ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടി; ഉത്തര്‍പ്രദേശിൽ മുസ്ലീം ദമ്പതികളെ തല്ലിക്കൊന്നു

Last Updated:

അക്രമത്തിൽ പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സീതാപൂർ: ഉത്തർപ്രദേശിലെ സീതാപൂരിൽ ഭർത്താവിനെയും ഭാര്യയെയും അയൽവാസികൾ ഇരുമ്പുവടിയും വടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. അബ്ബാസ് ഭാര്യ കമറുൾ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യതു. രണ്ട് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സീതാപൂര്‍ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
advertisement

ഇവരുടെ മകൻ ഷൗക്കത്തിന് ഹിന്ദുപെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകമെന്നാണ് പോലീസ് വിശദീകരണം. അക്രമത്തിൽ പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

Also read-പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുറച്ച് വർഷങ്ങള്‍ക്ക് മുൻപ് ഷൗക്കത്തിന് അയൽ വീട്ടിലെ പെൺകുട്ടിയുമായി ഒളിച്ചോടിയതായി സീതാപൂർ പോലീസ് പറഞ്ഞു. എന്നാൽ അന്ന് പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ യുവാവിന്റെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങൾക്ക് ജാമ്യം ലഭിച്ച ഷൗക്കത്തിന്റെ കൂടെ പെൺകുട്ടി ഇറങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വിവാഹവും നടന്നു. ഇതിന്റെ ദേഷ്യത്തിലാണ് പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെയുള്ളവരെത്തി ഷൗക്കത്തിന്റെ മാതാപിതാക്കളെ കൊല്ലപ്പെടുത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മകന് ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടി; ഉത്തര്‍പ്രദേശിൽ മുസ്ലീം ദമ്പതികളെ തല്ലിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories