പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയാണ് മരിച്ചത്.
കൊച്ചി: പീഡനത്തിനു ഇരയായ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയാണ് മരിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച ആദിവാസി പെൺകുട്ടിയാണ് ഇന്നലെ രാത്രി 10 മണിയോടുകൂടി താമസസ്ഥലത്തെ ശുചി മുറിയിൽ ഷാളുപയോഗിച്ച് തൂങ്ങിയത്.
ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി രണ്ട് മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Location :
Kothamangalam,Ernakulam,Kerala
First Published :
Aug 20, 2023 9:02 AM IST










