TRENDING:

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയുടെ ശരീരത്തിൽ സ്പർശിച്ചതിന് എം.വി.ഐ അറസ്റ്റിൽ

Last Updated:

ഡ്രൈവിങ് ടെസ്റ്റിന്‍റെ ഭാഗമായ റോഡ് ടെസ്റ്റ് നടക്കുമ്പോഴാണ് മോട്ടോർ വാഹനവകുപ്പ് ഇൻസ്പെക്ടർ യുവതിയുടെ ശരീരത്തിൽ മനപൂർവ്വം സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിലായി. മലപ്പുറം എം.വി.ഐയും മഞ്ചേരി കാരക്കുന്ന് സ്വദേശിയുമായ സി. ബിജുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ സി. ബിജു ഒളിവിൽ പോയിരുന്നു. എന്നാൽ വയനാട്ടിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
advertisement

ഇക്കഴിഞ്ഞ നവംബർ 17നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. മലപ്പുറത്ത് വെച്ച് നടന്ന ഡ്രൈവിങ് ടെസ്റ്റിനിടെ ബിജു, വാഹനത്തിനുള്ളിൽവെച്ച് യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. കൂടാതെ യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയും ചെയ്തു.

ഡ്രൈവിങ് ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ യുവതി ഉദ്യോഗസ്ഥനെതിരെ മലപ്പുറം വനിതാ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴിയെടുത്ത പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു. ഇതിന് പിന്നാലെയാണ് ബിജു ഒളിവിൽ പോയത്.

Also Read- അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം; 11 വർഷം മുമ്പ് കടലിൽ തള്ളിയിട്ട് കൊന്നെന്ന് കാമുകൻ

advertisement

വയനാട്ടിൽനിന്ന് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയുടെ ശരീരത്തിൽ സ്പർശിച്ചതിന് എം.വി.ഐ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories