കരിപ്പൂരിൽ സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി എന്നിവർക്കാണ് ജോലി നഷ്ടമായത്. ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ എന്നിവർക്കും അശോകൻ, ഫ്രാൻസിസ് എന്നീ എച്ച്എച്ചുമാർക്കും ജോലി നഷ്ടപ്പെട്ടു.
Also Read- സ്കൂൾ വിദ്യാർത്ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡനം; കാമുകനും നാലുസുഹൃത്തുക്കളും അറസ്റ്റിൽ
ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുധീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ, ഹെഡ് ഹവിൽദാർമാരായ അശോകൻ, ഫ്രാൻസിസ് എന്നിവരെ കസ്റ്റംസ് സർവീസിൽനിന്നു നീക്കാനും സൂപ്രണ്ട് സത്യമേന്ദ്ര സിങ്ങിന്റെ രണ്ട് ഇൻക്രിമെന്റുകൾ തടയാനുമാണ് ഉത്തരവ്. കെ എം ജോസ് ആണ് സർവീസിൽനിന്നു വിരമിച്ച സൂപ്രണ്ട്. എല്ലാവരും സസ്പെൻഷനിൽ ആയിരുന്നു.
advertisement
Also Read- മലപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി; വെടിയേറ്റ് മരിച്ചതെന്ന് നിഗമനം
സ്വർണം കടത്താൻ കള്ളക്കടത്ത് സംഘത്തിനു കസ്റ്റംസ് സഹായം ലഭിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് 2021 ജനുവരി 12,13 തീയതികളിലാണ് വിമാനത്താവളത്തിൽ സിബിഐ പരിശോധന നടത്തിയത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് റവന്യു ഇന്റലിജൻസുമായി (ഡിആർഐ) ചേർന്നായിരുന്നു പരിശോധന. 11 കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തു സംഘത്തിൽപെട്ട 17 പേരും ഉൾപ്പെടെയുള്ളവർക്കെതിരെയാണു സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയത്.