ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡനം; കാമുകനും നാലുസുഹൃത്തുക്കളും അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
നെയ്യാറ്റിൻകരയിലെ നക്ഷത്രഹോട്ടലിൽ എത്തിച്ചാണ് പീഡിപ്പിച്ചത്
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കാമുകനും നാലു സുഹൃത്തുക്കളും അറസ്റ്റിലായി. കാമുകൻ ആലുവയ്ക്ക് സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം(23), ഇയാൾക്ക് സഹായങ്ങൾചെയ്തു കൊടുത്ത കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ് (23), കിഴക്കുംഭാഗം കാഞ്ഞൂർ കാച്ചപ്പള്ളി വീട്ടിൽ ജെറിൻ (29), കിഴക്കുംഭാഗം കാഞ്ഞൂർ ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ (21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി (25) എന്നിവരെയാണ് പാറശ്ശാല പോലീസ് എറണാകുളത്തിനു സമീപം കാലടിയിൽനിന്നു പിടികൂടിയത്.
Also Read- മലപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി; വെടിയേറ്റ് മരിച്ചതെന്ന് നിഗമനം
സ്‌കൂൾ വിദ്യാർത്ഥിനിയുമായി അജിൻസാം ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് നാലു സുഹൃത്തുക്കളോടൊപ്പം രാത്രിയിൽ പാറശ്ശാലയിലെത്തി കുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയി. നെയ്യാറ്റിൻകരയിലെ നക്ഷത്രഹോട്ടലിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.
അടുത്തദിവസം മുതൽ അജിൻ സാമിനെ ഫോണിൽ ലഭിക്കാതെ വന്നതോടെയാണ് പെൺകുട്ടി പീഡനത്തിനിരയായ സംഭവം വീട്ടിൽ അറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകി.
advertisement
പാറശ്ശാല എസ്എച്ച്ഒ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സജി എസ്‌എസ്, എഎസ്ഐ മിനി, എസ്സിപിഒ സാബു, സിപിഒ സുനിൽകുമാർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ എറണാകുളത്തുനിന്നു പിടികൂടിയത്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 23, 2023 8:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡനം; കാമുകനും നാലുസുഹൃത്തുക്കളും അറസ്റ്റിൽ