ഹോട്ടലുടമ റോയ് വയലാട്ട് കോഴിക്കോട് സ്വദേശിനിയായ യുവതിയോടും ഇവരുടെ മകളോടും അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി.റോയി വയലാട്ട് ഇവിടെയെത്തുന്ന യുവതികളെ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സൈജു തങ്കച്ചൻ മൊബൈലിൽ പകർത്തിയെന്നും ഇത് അഞ്ജലി റിമ ദേവ് സ്വന്തം ഫോണിലേക്ക് മാറ്റിയതായും മൊഴിയിലുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുമെന്ന് അഞ്ജലി റിമ ദേവ് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ജലി ഉപയോഗിച്ചിരുന്ന ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയാണ് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ അഞ്ജലി റിമ ദേവ് ചോദ്യം ചെയ്യലിന് എത്തിയിരുന്നു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് നേരത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷൻ സി എച്ച് നാഗരാജു അറിയിച്ചിരുന്നു. ലൈംഗികാതിക്ര പരാതി നൽകിയ പെൺകുട്ടിയെയും അമ്മയെയും കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിച്ച വാഹനം കണ്ടെത്തേണ്ടതുണ്ടന്ന് അന്വേഷണ സംഘം റിമാൻ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Also Read-Pocso Case| No.18 പോക്സോ കേസിൽ അഞ്ജലിയെ വീണ്ടും ചോദ്യം ചെയ്യും; ഫോൺ ഹാജരാക്കാൻ നിർദേശം
റോയ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും താഴെ വീണുപോയ കുട്ടിയെ എഴുന്നേൽപ്പിച്ച ശേഷം വീണ്ടും തൻ്റെ ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിച്ചെന്നും, റോയിയും, സൈജുവും ലൈംഗിക താൽപര്യത്തോടെയാണ് ഇവരോട് പെരുമാറിയതെന്നും, മൂന്നാം പ്രതി അഞ്ജലി റീമ ദേവ് ഇതിനെല്ലാം കൂട്ടുനിന്നെന്നും റിമാൻ്റ് റിപ്പോർട്ടിലുണ്ട്.
കോഴിക്കോട് സ്വദേശിയായ യുവതിയുടെയും ഇവരുടെ 17 വയസുള്ള മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസ് എടുത്തത്.
2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നന്പര്‍ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി.