Pocso Case| No.18 പോക്സോ കേസിൽ അഞ്ജലിയെ വീണ്ടും ചോദ്യം ചെയ്യും; ഫോൺ ഹാജരാക്കാൻ നിർദേശം
- Published by:Anuraj GR
- news18-malayalam
Last Updated:
വെള്ളിയാഴ്ച എത്താനാണ് അഞ്ജലിയോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണുകൾ ഹാജരാക്കാനും അഞ്ജലിക്ക് നിർദേശം നൽകിയിട്ടുണ്ട്
കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്സോ (No. 18 hotel) കേസിൽ അഞ്ജലി റിമ ദേവിനോട് (Anjali Rima Dev) വീണ്ടും ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നിർദേശം. വെള്ളിയാഴ്ച എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണുകൾ ഹാജരാക്കാനും അഞ്ജലിക്ക് നിർദേശം നൽകിയിട്ടുണ്ട്. നമ്പർ 18 ഹോട്ടലിലെ പോക്സോ കേസിലെ (Pocso case) മൂന്നാം പ്രതിയാണ് അഞ്ജലി റിമ ദേവ്. ഹോട്ടലുടമ റോയ് വയലാട്ട് കോഴിക്കോട് സ്വദേശിനിയായ യുവതിയോടും ഇവരുടെ മകളോടും അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി.
റോയി വയലാട്ട് ഇരുവരെയും കടന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സൈജു തങ്കച്ചൻ മൊബൈലിൽ പകർത്തി. ഇത് അഞ്ജലി റിമ ദേവ് സ്വന്തം ഫോണിലേക്ക് മാറ്റി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് അഞ്ജലി റിമ ദേവ് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ജലി ഉപയോഗിച്ചിരുന്ന ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വൈകിട്ട് മൂന്നുമണിയോടെയാണ് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ അഞ്ജലി റിമ ദേവ് എത്തിയത്. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. വൈകിട്ട് 6.10ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കി അഞ്ജലി മടങ്ങി
advertisement
രാവിലെ 11 മണിയോടു കൂടിയാണ് അഞ്ജലി അഭിഭാഷകർക്കൊപ്പം പോക്സോ കോടതിയിൽ എത്തിയത്. ഈ സമയം കേസിലെ ഒന്നാം പ്രതിയായ റോയ് വയലാട്ടിന്റെയും രണ്ടാം പ്രതിയായ സൈജു തങ്കച്ചന്റേയും കസ്റ്റഡി കാലവധി പൂർത്തിയായതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘം എത്തിയിരുന്നു. അപ്പോഴാണ് അന്വേഷണ സംഘവും അഞ്ജലി കോടതിയിൽ ഹാജരായെന്ന വിവരം അറിഞ്ഞത്. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അഞ്ജലിക്ക് നേരിട്ട് കത്ത് നൽകിയത്.
advertisement
അതേസമയം കസ്റ്റഡി കാലവധി കഴിഞ്ഞതോടെ സൈജു തങ്കച്ചനെയും റോയി വയലാട്ടിനെയും കോടതി റിമാൻഡ് ചെയ്തു. റോയ് വയലാട്ടിന് വീണ്ടും ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിശ്രമത്തിന് ശേഷമാണ് റോയിയെ കോടതിയിൽ ഹാജരാക്കിയത്. അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം പോക്സോ കോടതിയിലെത്തി ജാമ്യ നടപടികൾ പൂർത്തിയാക്കി.
Summary- Investigation team directs Anjali Rima Dev to appear again in No. 18 Hotel Pocso case. He was asked to arrive on Friday. Anjali has also been directed to produce phones. Anjali Rima Dev is the third accused in the Pocso case at Hotel No. 18. The complaint was that the hotel owner Roy Vayalat had misbehaved with the Kozhikode woman and her daughter.
Location :
First Published :
March 16, 2022 7:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso Case| No.18 പോക്സോ കേസിൽ അഞ്ജലിയെ വീണ്ടും ചോദ്യം ചെയ്യും; ഫോൺ ഹാജരാക്കാൻ നിർദേശം