TRENDING:

ജോലിക്കെത്തിയ ആദ്യ ദിവസം നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍; പീഡിപ്പിച്ചശേഷം കൊന്നതാണെന്ന് കുടുംബം

Last Updated:

വെള്ളിയാഴ്ചയാണ് നഴ്‌സ് ആദ്യമായി ജോലിക്കെത്തിയത്. ശനിയാഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ജോലിക്കെത്തിയ ആദ്യ ദിവസംതന്നെ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍. സ്വകാര്യ നഴ്‌സിങ് ഹോമായ ന്യൂ ജീവന്‍ ആശുപത്രിയിലാണ് നഴ്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നഴ്‌സ് ആദ്യമായി ജോലിക്കെത്തിയത്. ശനിയാഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

അതേസമയം യുവതിയെ പീഡിപ്പിച്ചശേഷം കൊന്നതാണെന്ന് കുടുംബം ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നഴ്‌സിങ് ഹോമിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ഉന്നാവ് അഡീഷനല്‍ എസ്പി ശശിശേഖര്‍ സിങ് അറിയിച്ചു.

Also Read-Abduction | ഒരു കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട കാമുകിയ്ക്ക് കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി സമ്മാനിച്ച 56കാരന്‍ അറസ്റ്റില്‍

എഫ്‌ഐആര്‍ ചുമത്തിയ മൂന്നു പേര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

POCSO Case | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

advertisement

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊച്ചുചുറയിൽ ജിതിൻ രാജ് (23) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സംഭവം. പീഡനവിവരം കുട്ടി അമ്മയെ അറിയിക്കുകകയും തുടർന്ന് അമ്മ ഇക്കാര്യം ക്ലാസ് ടീച്ചറോട് പറയുകയും ചെയ്തു. തുടർന്ന് ഇവർ ചെറുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു.

മീന്തുള്ളിയിലെ ഇറച്ചിക്കടയിൽ ജോലിക്കാരനായിരുന്ന വിവരം അറിഞ്ഞതോടെ യുവാവ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ചെറുപുഴ എസ്ഐ എം പി ഷാജിയുടെ നേതൃത്വത്തിലുള്ള അനേഷണ സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.

advertisement

Also Read-പട്ടാപ്പകല്‍ വീട്ടില്‍ കയറി, വീട്ടമ്മയെ വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ പിടികൂടി നാട്ടുകാര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോക്‌സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ജോലിക്കെത്തിയ ആദ്യ ദിവസം നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍; പീഡിപ്പിച്ചശേഷം കൊന്നതാണെന്ന് കുടുംബം
Open in App
Home
Video
Impact Shorts
Web Stories