വീട്ടിലേക്ക് പോവുകയായിരുന്ന 13 വയസ്സുകാരനെ പ്രതി തന്ത്രപൂർവ്വം സമീപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എടിഎമ്മിൽ നിന്ന് പണമെടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസീസ് കുട്ടിയെ കൗണ്ടറിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് എടിഎം കൗണ്ടറിനുള്ളിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
അതിക്രമത്തിൽ ഭയന്ന കുട്ടി ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. കുട്ടിയുടെ പരാതിയിൽ കേസെടുത്ത എലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എലത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്ത് കെ.ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ഷാമിൽ അമീൻ, എഎസ്ഐ പത്മരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർ സജിനേഷ്, ലജിഷ, ശ്രുതി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.
advertisement
