TRENDING:

ശശി തരൂരിന്റെ പി എ ശിവകുമാർ സ്വർണക്കടത്തിന് ഡൽഹിയിൽ അറസ്റ്റിൽ

Last Updated:

വിദേശയാത്രയിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെയാണ് ശിവകുമാർ പിടിയിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റിനെ ഡൽഹി വിമാനത്താവളത്തിൽ സ്വർണം കടത്തുന്നതിനിടെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം.വിദേശത്തു നിന്ന് മടങ്ങിയെത്തിയ വ്യക്തിയിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെയാണ് തരൂരിൻ്റെ പിഎ ശിവകുമാർ പിടിയിലായതെന്ന് വൃത്തങ്ങൾ അറിയിച്ചു. യാത്രികനിൽ നിന്ന് സ്വർണം വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

Also read: Swapna Suresh| സ്വപ്ന സുരേഷ് ആരാണ്? പ്രമുഖ കോൺഗ്രസ് നേതാക്കളുമായി എന്താണ് ബന്ധം?

പി എ അടക്കം രണ്ട് പേരെയാണ് പിടികൂടിയത്. വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കസ്റ്റംസ് പിടികൂടിയ ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്നാണ് വിവരം.

അറസ്റ്റ് ഞെട്ടിച്ചതായി തരൂർ. തന്റെ മുൻ സ്റ്റാഫ് ആണ് അറസ്റ്റിലായ ആളെന്നും, നിലവിൽ തന്റെയൊപ്പം പാർട്ട്-ടൈം ആയി ജോലിചെയ്യുന്നതായും തരൂർ ട്വീറ്റിലൂടെ അറിയിച്ചു

advertisement

കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

Also read: Kerala Gold Smuggling | 'സ്വർണക്കടത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കരുത്; നിയമ നടപടി സ്വീകരിക്കും': ശശി തരൂർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Personal Assistant of Shashi Tharoor nabbed for gold smuggling in Delhi airport. The culprit has been identified as Shivkumar. He was caught while accepting smuggled gold from an international passenger. The accused identified himself as the PA of Tharoor, according to reports. Police initiated probe into the matter. More details awaited

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ശശി തരൂരിന്റെ പി എ ശിവകുമാർ സ്വർണക്കടത്തിന് ഡൽഹിയിൽ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories