Kerala Gold Smuggling | 'സ്വർണക്കടത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കരുത്; നിയമ നടപടി സ്വീകരിക്കും': ശശി തരൂർ

Last Updated:

2016 ഒക്ടോബറിലാണ് യുഎഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്. അപ്പോൾ കേരളത്തിലും കേന്ദ്രത്തിലും താൻ പ്രതിപക്ഷത്തായിരുന്നെന്നും തരൂര്‍ വ്യക്തമാക്കി.

shashi tharoor
shashi tharoor
തിരുവനന്തപുരം: വിവാദമായ സ്വർണക്കടത്ത് കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡോ. ശശി തരൂർ എം.പി. സ്വര്‍ണ്ണക്കടത്തിൽ  ആരോപണ വിധേയരായ ആരുമായും ബന്ധമില്ല.  സ്വപ്ന സുരേഷിനെ അറിയില്ല.  ജോലി ശുപാര്‍ശയും നൽകിയിട്ടില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും തരൂർ ട്വീറ്റിൽ ആവശ്യപ്പെട്ടു.
കേസിൽ അന്വേഷണം നടത്തി  കുറ്റക്കാരെ ശിക്ഷിക്കണം. തന്റെ ശുപാർശയിൽ ആരും യു.എഇ കോൺസുലേറ്റിൽ ജോലിക്ക് കയറിയിട്ടില്ല. അനാവശ്യമായി പേര് വലിച്ചിഴക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും  ശശി തരൂർ വ്യക്തമാക്കി.
advertisement
വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ നിയമനം നടത്തിയെന്നാണ് പ്രചരണം. 2016 ഒക്ടോബറിലാണ് യുഎഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്. അപ്പോൾ കേരളത്തിലും കേന്ദ്രത്തിലും താൻ പ്രതിപക്ഷത്തായിരുന്നെന്നും തരൂര്‍ വ്യക്തമാക്കി..
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling | 'സ്വർണക്കടത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കരുത്; നിയമ നടപടി സ്വീകരിക്കും': ശശി തരൂർ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement