ചിത്രാലിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു എൻജിഒയിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് പാക്കിസ്ഥാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read യുപിയില്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷയായി പാകിസ്ഥാനി വനിത; വിവാദങ്ങൾക്കൊടുവിൽ അറസ്റ്റ്
ഡോണിന്റെ റിപ്പോർട്ട് അനുസരിച്ച്, പെൺകുട്ടി ജുഗൂരിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു, അവിടെ 2006 ഒക്ടോബർ 28 ആണ് പെൺകുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്.
പാക്കിസ്ഥാൻ മാധ്യമ റിപ്പോർട്ട് പ്രകാരം ദേശീയ അസംബ്ലി അംഗമായ മൗലാന സലാഹുദ്ദീൻ അയ്യൂബിയ്ക്ക് അമ്പതിന് മുകളിൽ പ്രായമുണ്ട്. സംഘടനയുടെ പരാതിയെത്തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നുവെന്ന് ചിത്രാൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്പെക്ടർ സഞ്ജദ് അഹമ്മദ് വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ പെൺകുട്ടിയുടെ പിതാവ് വിവാഹ കാര്യം നിരസിച്ചു.
advertisement
Also Read വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായി; നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം രാജ്യത്ത് നിലവിൽ അനുവദീയമല്ല. രാജ്യത്തെ നിയമത്തെ അവഗണിച്ച് പെൺകുട്ടിയേക്കാൾ നാലിരട്ടി പ്രായമുള്ള എംപിയാണ് പെൺകുട്ടിയെ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കുറ്റം തെളിഞ്ഞാൽ മാതാപിതാക്കൾക്ക് ഉൾപ്പെടെ ശിക്ഷ ലഭിക്കും. വിവാഹം ചടങ്ങ് നടക്കാനിരിക്കെ, എംപി പെൺകുട്ടിയുമായി നിക്കാഹ് മാത്രമേ കഴിച്ചിട്ടൂള്ളൂവെന്നുമാണ് പാക് ഒബ്‌സർവർ റിപ്പോർട്ട്.
അതേസമയം, പെൺകുട്ടിയുടെ പിതാവ് തന്റെ മകൾക്ക് 16 വയസ്സ് തികയാതെ വിവാഹം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഡിപിഒ പറഞ്ഞു.