TRENDING:

Murder| പാലക്കാട് നടന്നത് കൊലപാതകം: യുവാവിനെ ക്രിക്കറ്റ്ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുന്ന ദൃശ്യം പുറത്ത്

Last Updated:

യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ്‌ ഉദ്ദേശിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ അടി തലയില്‍ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് പൊലീസിനോട് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: വിക്ടോറിയ കോളജിന് സമീപം പാലക്കാട് പുതുപ്പള്ളിത്തെരുവ് സ്വദേശി അനസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ ഫിറോസ് എന്നയാള്‍ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.
advertisement

വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ യുവതികളോട് അനസ് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ മോശമായി പ്രതികരിച്ചതിലെ പ്രതികാരമാണ് കോലപാതകത്തിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നത്. കോളജിന് സമീപത്തെ ഒരു സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ പതിഞ്ഞത്.

Also Read- മരുമകളെ ബലാത്സംഗം ചെയ്ത കേസിൽ കോടതിയിലെത്തിയ 60കാരന്‍ മകനെ വെട്ടിക്കൊന്നു

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15ഓടെയാണ് സംഭവം നടന്നത്. റോഡിലൂടെ അനസ് നടന്നുവരുമ്പോള്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന ഫിറോസ് വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഇറങ്ങി വന്ന് അനസിനെ രണ്ട് തവണ മര്‍ദ്ദിച്ചു. തലയ്ക്ക് ഇടത് വശത്തായി അടികിട്ടിയ അനസ് ഉടനെ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. ഫിറോസും ഒപ്പമുണ്ടായിരുന്നയാളും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി അനസിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓട്ടോ തട്ടി പരിക്ക് പറ്റിയെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്.

advertisement

പാലക്കാട് നോര്‍ത്ത് പോലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോള്‍ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി. യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ്‌ ഉദ്ദേശിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ അടി തലയില്‍ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് പൊലീസിനോട് പറഞ്ഞു. കൊപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

Also Read- 'മരണത്തിന് കാരണക്കാർ ഇവർ'; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി മരിച്ചു

advertisement

അതേസമയം ഫിറോസിന് ഒപ്പമുണ്ടായിരുന്നത് സ്വന്തം സഹോദരൻ റഫീഖാണ്. ഇയാള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. കേസില്‍ ഫിറോസിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഒപ്പമുണ്ടായിരുന്നയാള്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തില്ലെങ്കിലും കേസിലെ ദൃക്‌സാക്ഷിയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലത്ത് വീണപ്പോഴാണോ അതോ ബാറ്റ് കൊണ്ട് അടിയേറ്റതാണോ മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകുകയുള്ളൂ. ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. അന്വേഷണം നടക്കുകയാണെന്നും ദ്യശ്യങ്ങൾ പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും പാലക്കാട് നോർത്ത് സിഐ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| പാലക്കാട് നടന്നത് കൊലപാതകം: യുവാവിനെ ക്രിക്കറ്റ്ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുന്ന ദൃശ്യം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories