• HOME
  • »
  • NEWS
  • »
  • crime
  • »
  • മരുമകളെ ബലാത്സംഗം ചെയ്ത കേസിൽ കോടതിയിലെത്തിയ 60കാരന്‍ മകനെ വെട്ടിക്കൊന്നു

മരുമകളെ ബലാത്സംഗം ചെയ്ത കേസിൽ കോടതിയിലെത്തിയ 60കാരന്‍ മകനെ വെട്ടിക്കൊന്നു

തമിഴളഗന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ മരുമകൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: മരുമകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ അറുപതുകാരന്‍ മകനെ വെട്ടിക്കൊന്നു. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. മകന്‍ കാശിരാജിനെ (36) ആണു തമിഴളഗന്‍ കൊലപ്പെടുത്തിയത്. കാശിരാജന്റെ ഭാര്യയെ തമിഴളഗന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

    കേസിന്റെ വിചാരണയ്ക്കായി പിതാവ് മറ്റൊരു മകനും അനന്തരവനുമൊപ്പം കാറിൽ കോടതിയില്‍ എത്തുകയായിരുന്നു. കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തുനിന്ന കാശിരാജന്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാശിരാജന്റെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചെടുത്ത തമിഴളഗന്‍ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

    Also Read- 'മരണത്തിന് കാരണക്കാർ ഇവർ'; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി മരിച്ചു

    അക്രമത്തില്‍ പരിക്കേറ്റ തമിഴളഗന്‍, മകന്‍ കടല്‍രാജ, അനന്തരവന്‍ കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കാശിരാജന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. നേരത്തെ കാശിരാജൻ പലതവണ തമിഴളഗനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

    Also Read- YouTuber Arrested| ഭാര്യാമാതാവിന്റെ കാല് തല്ലിയൊടിച്ചശേഷം മുങ്ങി; ആറുവർഷത്തിനുശേഷം യൂട്യൂബർ പിടിയിൽ

    ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയവെ തമിഴളഗൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വാഹനാപകടം നടത്തി പിതാവിനെ കൊലപ്പെടുത്താൻ കാശിരാജൻ നേരത്തെ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഏപ്രിൽ 10നാണ് കാശിരാജന്റെ ഭാര്യ ആത്മഹത്യ ചെയ്തത്.

    English Summary: A 60-year-old man was arrested for murdering his son in broad daylight near the Thoothukudi combined court campus on Tuesday. Police identified the deceased as T Kasirajan (36) of Sundaralingamnagar near Kavarnagiri. According to the police, the accused, K Tamilalagan, of Kavarnagiri, came to attend the trial at a Mahila court in a case registered against him for allegedly raping his daughter-in-law Mahalakshmi, the wife of Kasirajan.
    Published by:Rajesh V
    First published: