Also Read- പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ് ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്. ഗ്രീഷ്മയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ, അമ്മയുടെ സഹോദരന്റെ മകൾ എന്നിവരെ വെഞ്ഞാറമൂട്, അരുവിക്കര, വട്ടപ്പാറ, റൂറൽ എസ് പി ഓഫിസ് എന്നിവിടങ്ങളിലാണ് ചോദ്യം ചെയ്തത്.
Also Read- പാറശ്ശാല ഷാരോൺ വധം: പ്രതി ഗ്രീഷ്മയുടെ വീടിനുനേരെ ആക്രമണം
advertisement
സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറൽ എസ് പി പറഞ്ഞു.
Also Read- മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കി; പലതവണ ചെറിയ തോതിൽ വിഷം നൽകി
ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി കുഴപ്പമില്ലെന്നാണ് നിഗമനം. ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ ചോദ്യം ചെയ്യൽ ആരംഭിക്കും. പിന്നാലെ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഷാരോണിന്റെ ഫോൺ ഇന്ന് പൊലീസിന് കൈമാറുമെന്ന് ബന്ധുക്കൾ പറഞ്ഞു.
