പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് അണുനാശിനി കഴിച്ചാണ് ആത്മത്യക്ക് ശ്രമിച്ചത്. ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ അന്വേഷണം ഗ്രീഷ്മയുടെ ബന്ധുക്കളിലേക്കും നീങ്ങുന്നതിനിടെയാണ് ആത്മഹത്യാശ്രം.
ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസ് നീക്കം. ഇന്നു രാവിലെയാണ് ഗ്രീഷ്മയെ ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്ന് നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചത്.
Also Read- മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കി; പലതവണ ചെറിയ തോതിൽ വിഷം നൽകി
ഇതിനിടെ, കൊലപാതകത്തിൽ കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നാലുപേരെയാണ് നെടുമങ്ങാട് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നത്. കൊല്ലപ്പെട്ട ഷാരോണിന്റെ സഹോദരനോട് നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിലേക്ക് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
advertisement
Also Read- കൊലപാതകം ഗ്രീഷ്മയുടെ ജാതകദോഷം മാറ്റാൻ? മുമ്പും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഷാരോണിന്റെ കുടുംബം
ഇതിനിടെ ഗ്രീഷ്മയുടെ വീടിനു നേരെ ഇന്നലെ രാത്രി ആക്രമണമുണ്ടായി. വീടിന്റെ ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. രാമവർമ്മൻചിറയിലെ പൂംപള്ളികോണത്തെ ശ്രീനിലയം എന്നവീടിനു നേരെ രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് അയൽവാസികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2022 10:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു



