പാറശ്ശാല ഷാരോൺ വധം: പ്രതി ഗ്രീഷ്മയുടെ വീടിനുനേരെ ആക്രമണം

Last Updated:

കൊലപാതകത്തിൽ കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. നാലുപേരെയാണ് നെടുമങ്ങാട് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നത്. ഗ്രീഷ്മയെ ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്ന് നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചു

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. രാമവർമ്മൻചിറയിലെ പൂംപള്ളികോണത്തെ ശ്രീനിലയം എന്നവീടിനു നേരെ രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് അയൽവാസികൾ അറിയിച്ചു.
അതേസമയം, പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കും. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഗ്രീഷ്മയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇതിനിടെ, കൊലപാതകത്തിൽ കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. നാലുപേരെയാണ് നെടുമങ്ങാട് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നത്. ഗ്രീഷ്മയെ ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്ന് നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചു. കൊല്ലപ്പെട്ട ഷാരോണിന്റെ സഹോദരനോട് നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിലേക്ക് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
advertisement
ഷാരോണിന് കഷായം കുറിച്ച് നൽകിയെന്ന് പറയപ്പെട്ട ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാൻ സഹായിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.
കഷായം കുറിച്ചുനൽകിയെന്ന് ഗ്രീഷ്മ അവകാശപ്പെട്ട ആയുർവേദ ഡോക്ടർ അരുൺ അത് തള്ളിക്കളയുകയായിരുന്നു. ഷാരോണിന് നൽകിയ അതേ ജ്യൂസ് കുടിച്ച അമ്മയ്ക്കൊപ്പം വന്ന ഓട്ടോഡ്രൈവർക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് ഡ്രൈവർ പ്രദീപ് മൊഴി നൽകിയത്.
advertisement
ചികിൽസയ്ക്ക് കഷായത്തിന്റെ പേര് അറിയണമെന്ന സഹോദരൻ ഷിമോൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗ്രീഷ്മ പറഞ്ഞില്ല. കഷായ കുപ്പിയുടെ അടപ്പിൽ അതിന്‍റെ ബാച്ച് നമ്പറുണ്ടാകുമെന്ന് ഷിമോൻ പറഞ്ഞപ്പോൾ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും അമ്മ ഗ്ലാസിൽ തനിക്ക് ഒഴിച്ചുവച്ചതാണ് ഷാരോണിന് നൽകിയതെന്നുമാണ് ഗ്രീഷ്മ ഫോണിൽ പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാറശ്ശാല ഷാരോൺ വധം: പ്രതി ഗ്രീഷ്മയുടെ വീടിനുനേരെ ആക്രമണം
Next Article
advertisement
Amit Shah Exclusive Interview | 'അവരെ തിരഞ്ഞെടുപ്പിൽ ശിക്ഷിക്കൂ; പ്രതിപക്ഷത്തിന്റെ ഭാഷ ജനാധിപത്യത്തിന്റെ വേരുകളെ ദുർബലമാക്കുന്നു'; അമിത് ഷാ
Amit Shah Exclusive Interview |'പ്രതിപക്ഷത്തിന്റെ ഭാഷ ജനാധിപത്യത്തിന്റെ വേരുകളെ ദുർബലമാക്കുന്നു'; അമിത് ഷാ
  • പ്രതിപക്ഷത്തിന്റെ ഭാഷ ജനാധിപത്യത്തിന്റെ വേരുകളെ ദുർബലമാക്കുന്നുവെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

  • പ്രതിപക്ഷം മോദിക്കെതിരെ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടക്കുന്നത് താണതരം രാഷ്ട്രീയമാണെന്ന് ഷാ പറഞ്ഞു.

  • പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പിൽ ശിക്ഷിക്കണമെന്ന് അമിത് ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു.

View All
advertisement