ഗുരുവായൂരിൽ ഒളിവിൽ പാർപ്പിച്ച കുട്ടിയെ ഇന്നലെയാണ് മാതാപിതാക്കൾക്കൊപ്പം പോലിസ് കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മറ്റിയക്ക് മുമ്പാകെ ഹാജരാക്കിയ പെൺക്കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പെൺകുട്ടിയെ മൊഴിമാറ്റാൻ പ്രേരിപ്പിക്കൽ, പ്രതിക്ക് വേണ്ടി ഒത്താശ്ശ, മുത്തശ്ശിയുടെ സംരക്ഷണയിൽ കോടതി ഏൽപ്പിച്ച പെൺകുട്ടിയെ കടത്തികൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ആണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
Also Read-പീഡത്തിനിരയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും തട്ടിക്കൊണ്ടുപോയി
advertisement
ചെറിയച്ഛനുൾപ്പടെ ആറു പേരെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് വിവിധ സംഘങ്ങളുമായി നടത്തിയ അന്വേഷണത്തിൽ ഇന്നുച്ചയോടെ ഗുരൂവായൂരിൽ നിന്നും പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം കണ്ടെത്തുകയായിരുന്നു. പ്രതിയെ സംരക്ഷിക്കുന്ന മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു.
ഇതേ തുടർന്ന് മുത്തശ്ശിയോടൊപ്പം കഴിഞ്ഞു വരികയായിരുന്നു. കേസിന്റെ വിചാരണ 16ന് തുടങ്ങാനിരിക്കേയാണ് കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയായ ചെറിയച്ഛനും, ബന്ധുക്കളും, മാതാപിതാക്കളും ചേർന്ന് ബലപ്രയോഗത്തിലൂടെ കുഞ്ഞിനെ മാറ്റിയത്. മുത്തശ്ശിയുടെ പരാതിയെ തുടർന്ന് ചെറിയച്ചൻ ഉൾപ്പടെ ആറു പേരെ അറസ്റ്റു ചെയ്തെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയത്.
