• HOME
  • »
  • NEWS
  • »
  • crime
  • »
  • പീഡത്തിനിരയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും തട്ടിക്കൊണ്ടുപോയി

പീഡത്തിനിരയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും തട്ടിക്കൊണ്ടുപോയി

വിചാരണ തുടങ്ങാനിരിക്കേയാണ് സംഭവം. കേസിനെ തുടർന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു

  • Last Updated :
  • Share this:
പാലക്കാട് പീഡനത്തിനിരയായ 11 വയസ്സുകാരിയെ (11-year-old rape victim) പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശ്ശിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛനുൾപ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ഈ മാസം 16ന് കേസിൻ്റെ വിചാരണ ആരംഭിക്കാനിരിക്കേയാണ് പീഡനത്തിരയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കേസിനെ തുടർന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കുശേഷം പ്രതിയായ ചെറിയച്ഛനും, പ്രതിയോടൊപ്പം നിൽക്കുന്ന കുട്ടിയുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും മുത്തശ്ശിയുടെ വീട്ടിലെത്തി പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോയെന്നാണ് മുത്തശ്ശി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ചെറിയച്ഛനും  ബന്ധുക്കളും ഉൾപ്പടെ ആറുപേരെ  പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടി മാതാപിതാക്കളോടൊപ്പം ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ മാതാപിതാക്കളോടൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചതാണ്. കേസിൽ റിമാൻ്റിലായിരുന്ന ചെറിയച്ഛൻ ഇപ്പോൾ ജാമ്യത്തിലാണ്.

കേസിലെ വിചാരണയ്ക്ക്മുമ്പായി കുട്ടിയെ സ്വധീനിക്കാനാകും കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതിയുണ്ട്. ബലപ്രയോഗത്തിൽ കുട്ടിയുടെ മുത്തശ്ശിയക്ക് പരുക്കേറ്റിട്ടുണ്ട്.

Also read: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും ഭർത്താവിനെയും അപമാനിച്ചു; യുവാവ് അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച പ്രതിയെ കടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ വയല പൂച്ചെടി പണയിൽ വീട്ടിൽ മധുവിന്‍റെ മകൻ മനോജ് (25) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പ്രതി മദ്യപിച്ചെത്തിയ പ്രതി മുൻ വിരോധത്താൽ ഒരു കൈയ്യിൽ സോഡാ കുപ്പിയും മറ്റേ കൈയ്യിൽ ഒരു നിലവിളക്കുമായി വീടിന്റെ കതക് തള്ളിത്തുറന്ന് അതിക്രമിച്ച് കയറുകയും അജിത്തിനെയും ഭാര്യയെയും ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മനോജ് മുൻപും നിരവധി അടിപിടി, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. കടയ്ക്കൽ ഐ.എസ.എച്ച്.ഒ രാജേഷ്, എസ്.ഐ ഷാജി .റ്റി, എ.എസ്.ഐ ഹരികുമാർ, എ.എസ്.ഐ ബിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Published by:user_57
First published: