ഉത്തർ പ്രദേശിലെ ഒരു ഗ്രാമത്തിൽ 2019ലാണ് സംഭവം. 2019ൽ സരസ്വതി ദേവി എന്ന യുവതി ഉത്തർ പ്രദേശിലെ സുൻഗാർഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രൂപ് പുർ കൃപ ഗ്രാമത്തിലെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലേക്ക് പോയി. തന്റെ ആഭരണങ്ങളും 30,000 രൂപയും ആയിട്ടായിരുന്നു യുവതി ഗ്രാമത്തിലേക്ക് പോയത്. എന്നാൽ, അവിടെ വച്ച് യുവതി കൊല്ലപ്പെട്ടെന്നാണ് മരിച്ച യുവതിയുടെ ഭർത്താവ് സുരേന്ദ്ര പാൽ പറയുന്നത്.
advertisement
മതോടണ്ഡ പൊലീസ് സ്റ്റേഷന് കീഴിൽ വരുന്ന ചന്ദുപുർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് സുരേന്ദ്ര പാൽ. തന്റെ പിതാവ് രാമചന്ദ്ര മൂന്ന് ബന്ധുക്കൾക്കൊപ്പം സരസ്വതിയുടെ മാതാപിതാക്കളുടെ വീട് സന്ദർശിക്കാൻ എത്തിയെന്നും സുരേന്ദ്ര പാൽ പറഞ്ഞു. സ്വന്തം മാതാപിതാക്കളെ കാണുന്നതിനായി പോയ സരസ്വതി ദേവി
കുറേ കാലമായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ആയിരുന്നു സുരേന്ദ്രയുടെ പിതാവും ബന്ധുക്കളും സരസ്വതിയുടെ മാതാപിതാക്കളെ കാണുന്നതിനായി എത്തിയത്.
എന്നാൽ, സരസ്വതിയുടെ മാതാപിതാക്കൾക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് സുരേന്ദ്ര പാൽ ഉന്നയിക്കുന്നത്. സരസ്വതിയുടെ മാതാപിതാക്കളായ ഹീര ലാൽ, ഭഗ് വന്ദ ദേവി എന്നിവരും മറ്റ് രണ്ട് ബന്ധുക്കളായ നന്ദ് കിഷോർ, കീർത്തി ദേവി എന്നിവരും ചില പ്രദേശവാസികളും ചേർന്ന് തന്റെ പിതാവിനെയും ബന്ധുക്കളെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സുരേന്ദ്ര ആരോപിച്ചു. അതിനു ശേഷം തന്റെ ഭാര്യയെ കൊന്ന് അവർ ശവസംസ്കാരം നടത്തിയതായി സുരേന്ദ്ര ആരോപിച്ചു.
ഇന്നത്തെ സ്വർണവില അറിയാം; സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ഡിസംബർ പതിനാലിന് തനിക്ക് വിവരം ലഭിച്ചെന്നും സുരേന്ദ്ര വ്യക്തമാക്കി. ഫോണിലാണ് ഇത് സംബന്ധിച്ച വിവരം തനിക്ക് ലഭിച്ചത്. തന്റെ ഭാര്യയെ അവരുടെ മാതാപിതാക്കൾ കൊലപ്പെടുത്തിയെന്നും വളരെ വേഗത്തിൽ തന്നെ മൃതദേഹം അടക്കം ചെയ്തതതായും തന്നെ ഫോണിൽ വിളിച്ചയാൾ പറഞ്ഞതായി സുരേന്ദ്ര പറഞ്ഞു.
പൊലീസിനെ സമീപിച്ച് എഫ് ഐ ആർ ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടെന്നും എന്നാൽ, പൊലീസ് അത് നിരസിക്കുക ആയിരുന്നെന്നും സുരേന്ദ്ര പറയുന്നു. അതിനു ശേഷം കോടതിയെ സമീപിക്കുകയായിരുന്നുവെന്നും സുരേന്ദ്ര വ്യക്തമാക്കി. ഐ പി സി വകുപ്പുകൾ 302 , 323 , 504, 506 എന്നിവ അനുസരിച്ച് ആരോപണവിധേയരായ നാലു പേർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.