കൊച്ചി: അയ്യപ്പനെ അവഹേളിച്ച സ്വരാജിനെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി ശബരിമല മുൻ മേൽശാന്തി. ഇതിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാർഥി കെ ബാബുവിന് കെട്ടി വയ്ക്കാനുള്ള പണം ശബരിമല മുൻ മേൽശാന്തിയായ ഏഴിക്കോട് ശശിധരൻ നമ്പൂതിരി നൽകി. തൃപ്പുണ്ണിത്തുറ മണ്ഡലത്തിൽ യു ഡി എഫ് കൺവെൻഷനിൽ വച്ചാണ് ഏഴിക്കോട് ശശിധരൻ നമ്പൂതിരി പണം നൽകിയത്.
ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം സ്വരാജ് എം എൽ എയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് നടപടി. അയ്യപ്പനെ അവഹേളിച്ച എൽ ഡി എഫ് സ്ഥാനാർഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇതിനു മുതിർന്നതെന്ന് ശശിധരൻ നമ്പൂതിരി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിൽ സ്വരാജിന്റെ പ്രസംഗം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് യു ഡി എഫും ബി ജെ പിയും.
എൻഡിഎ വിട്ട് പിസി തോമസ് ജോസഫിനൊപ്പം; കേരള കോൺഗ്രസിൽ വീണ്ടും ലയനംശബരിമലയുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പരാമർശങ്ങളുടെ പഴയ വീഡിയോ കുത്തിപ്പൊക്കി വിശ്വാസികൾക്കിടയിൽ പ്രചരിപ്പിച്ചാണ് സ്വരാജിന് എതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നത്. 2018 ഒക്ടോബറിൽ ആയിരുന്നു വിവാദമായ പരാമർശം. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് ആയിരുന്നു സ്വരാജ് പറഞ്ഞത്. സി പി എം പൊതുയോഗത്തിൽ ആയിരുന്നു സ്വരാജിന്റെ വിമർശനം.
Assembly Election 2021 | വട്ടിയൂർക്കാവിൽ വീണ എസ് നായർ, കുണ്ടറയിൽ വിഷ്ണുനാഥ്; ധർമടം ഒഴികെയുള്ള സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്ഇനിയുള്ള തന്റെ പ്രസംഗം വിശ്വാസികളോട് എന്ന് പറഞ്ഞായിരുന്നു വിവാദ പ്രസ്താവന സ്വരാജ് നടത്തിയത്. വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്നു. താൻ എതിനെ എതിർക്കുന്നില്ല. ആ വിശ്വാസം മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. വിശ്വാസികളോട് തർക്കമോ ഏറ്റുമുട്ടലോ ഇല്ല. പക്ഷേ, അയ്യപ്പൻ ബ്രഹ്മചാരിയല്ല. അയ്യപ്പനെ പറ്റി നമ്മൾ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഐതിഹ്യമെന്താണ്. മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അപ്പോൾ അയ്യപ്പൻ പറഞ്ഞത് 'കുമാരി മാളികപ്പുറം ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതുകൊണ്ട് നിങ്ങൾ തിരിച്ചു പോകണം എന്നാണോ? അല്ല. കേരളത്തിൽ ഏതെങ്കിലും അയ്യപ്പ ഭക്തനോ ഭക്തയോ ഇങ്ങനെ വിശ്വസിക്കുന്നുണ്ടോ? അയ്യപ്പൻ ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് പറഞ്ഞില്ല. അതുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്നല്ല അയ്യപ്പൻ പറഞ്ഞത്. അയ്യപ്പൻ പറഞ്ഞത് കാത്തിരിക്കൂ എന്നാണ്. കന്നി അയ്യപ്പൻ മല കയറാത്ത സാഹചര്യം വന്നാൽ വിവാഹം കഴിക്കാമെന്നാണ് പറഞ്ഞത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കിൽ ഇങ്ങനെ പറയുമോയെന്നും സ്വരാജ് ചോദിച്ചിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശത്തിൽ ഉണ്ടായ സുപ്രീംകോടതി വിധി വിശ്വാസികൾക്ക് എതിരല്ലെന്നും സ്വരാജ് പറഞ്ഞിരുന്നു.
കഴിഞ്ഞ തവണ കെ ബാബുവിൽ നിന്ന് 4467 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം സ്വരാജ് തൃപ്പുണ്ണിത്തുറ മണ്ഡലം പിടിച്ചെടുത്തത്. 2016ൽ ബി ജെ പി സ്ഥാനാർഥിയായ പ്രൊഫ തുറവൂർ വിശ്വംഭരൻ 29,843 വോട്ടാണ് പിടിച്ചെടുത്തത്. ഇത് ബാബുവിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായി. കാരണം, അതിനു മുമ്പുള്ള തെരഞ്ഞെടുപ്പിൽ ബാബുവിന്റെ ഭൂരിപക്ഷം 15, 778 വോട്ടും ബി ജെ പി സ്ഥാനാർഥിയുടെ വോട്ട് 4942 ഉം ആയിരുന്നു.
അതേസമയം, വൈസ് ചാൻസലറും പി എസ് സി ചെയർമാനുമായിരുന്ന ഡോ കെ എസ് രാധാകൃഷ്ണൻ ആണ് മണ്ഡലത്തിലെ ബി ജെ പിയുടെ സ്ഥാനാർഥി. ബി ജെ പി ഉയർന്ന പരിഗണന നൽകുന്ന മണ്ഡലമായതിനാൽ പ്രചാരണത്തിൽ യു ഡി എഫും എൽ ഡി എഫും ബി ജെ പിയും ഇവിടെ ഒപ്പത്തിനൊപ്പമാണ്. തൃപ്പുണ്ണിത്തുറ, മരട് നഗരസഭകളും കൊച്ചി കോർപറേഷന്റെ എട്ടു ഡിവിഷനുകളും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ മരട് മാത്രമേ യു ഡി എഫ് ഭരണത്തിലുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.