• HOME
  • »
  • NEWS
  • »
  • crime
  • »
  • ഉത്ത‌ർ പ്രദേശിൽ സെപ്റ്റിക് ടാങ്കിൽ വീണ് അഞ്ചു പേ‌ർ മരിച്ചു; മരണം പത്തു വയസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

ഉത്ത‌ർ പ്രദേശിൽ സെപ്റ്റിക് ടാങ്കിൽ വീണ് അഞ്ചു പേ‌ർ മരിച്ചു; മരണം പത്തു വയസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

ഉത്ത‌ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ആഗ്ര: ഉത്ത‌ർപ്രദേശിലെ ആഗ്രയ്ക്ക് സമീപം സെപ്റ്റിക് ടാങ്കിൽ വീണ് അഞ്ചു പേ‌ർ മരിച്ചു. ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് സെപ്റ്റിക് ടാങ്കിൽ വീണ് പ്രായപൂ‌ർത്തിയാകാത്ത മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അഞ്ചുപേ‌‌ർ മരിച്ചു. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പത്തു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ദുരന്തമുണ്ടായത്.

    വളരെ ദാരുണമായ സംഭവത്തിനാണ് ഉത്ത‌ർപ്രദേശിലെ പ്രതാപുര സാക്ഷ്യം വഹിച്ചത്. പത്തു വയസുകാരനായ അനുരാഗ് വീടിന്റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ അനുരാഗ് കാലു തെറ്റി സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. ഉടനെ തന്നെ അനുരാഗിനെ രക്ഷിക്കാൻ സഹോദരങ്ങളായ ഹരി മോഹനും അവിനാശും ഓടിയെത്തി. ഒപ്പം സോനുവും രാം ഖിലാഡിയും അനുരാഗിനെ രക്ഷിക്കാനായി എത്തുകയായിരുന്നു. എന്നാൽ, ഇവ‌ർ നാലുപേരും അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു.

    ഇന്നത്തെ സ്വ‌‌‍‌‌ർ‌ണവില അറിയാം; സംസ്ഥാനത്ത് സ്വ‌ർണവില മാറ്റമില്ലാതെ തുടരുന്നു

    ഫത്തേഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തം ഉണ്ടായത്. കളിക്കുന്നതിനിടെ ആദ്യം സെപ്റ്റിക് ടാങ്കിൽ വീണത് പത്തു വയസുകാരനായ അനുരാഗാണ്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും അപകടത്തിൽപ്പെടുകയായിരുന്നു. അനുരാഗിനെ കൂടാതെ, സോനു (25), രാം ഖിലാഡി, ഹരി മോഹൻ (16), അവിനാശ് (12) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

    'അയ്യപ്പനെ അവഹേളിച്ച സ്വരാജ് പരാജയപ്പെടണം'; കെ ബാബുവിന് കെട്ടിവെയ്ക്കാനുള്ള പണം നൽകി ശബരിമല മേൽശാന്തി

    അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കിയുള്ളവരും സെപ്റ്റിക് ടാങ്കിൽ മുങ്ങി പോകുകയായിരുന്നു. അനുരാഗിന്റെ സഹോദരങ്ങളാണ് ഹരിമോഹനും അവിനാശും. അപകടത്തിൽപ്പെട്ടവരെ ഗ്രാമീണ‌ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം  സംഭവിക്കുകയായിരുന്നു. ഉത്ത‌ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
    Published by:Joys Joy
    First published: