TRENDING:

മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി വാഹനം മോഷ്ടിക്കുന്നതിനിടെ പിടിയിൽ

Last Updated:

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ ഒരു വാഹനം മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൈസൂരു: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയായ യുവാവിനെ കർണാടകത്തിൽനിന്ന് പിടികൂടി. വാഹനം മോഷ്ടിക്കുന്നതിനിടെയാണ് പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ(23) കണ്ടെത്തിയത്. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വച്ച്‌ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
advertisement

ഇക്കഴിഞ്ഞ ജൂണിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നിയമവിദ്യാർഥിനിയായ ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്നു വിനീഷ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ഇയാളെ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. എന്നാൽ ഇവിടെനിന്ന് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പ്രതി കടന്നുകളഞ്ഞു. പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു.

ധര്‍മ്മസ്ഥലയിലെത്തിയ പ്രതി ഇവിടെ ഒരു വാഹനം മോഷ്‌ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്തതിൽനിന്നാണ് ഇയാളെ കേരളത്തിലെ കൊലക്കേസ് പ്രതിയാണെന്ന് വ്യക്തമായത്. തുടർന്ന് കർണാടക പൊലീസ് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

advertisement

ഇയാളെ കോഴിക്കോടേക്ക് കൊണ്ടുവരാന്‍ കേരളാ പൊലീസ് പുറപ്പെട്ടിട്ടുണ്ട്. ഒരു അന്തേവാസിയുടെ മോതിരം കുടുങ്ങിയത് അഴിച്ചെടുക്കാന്‍ അഗ്നിരക്ഷാ സേന കുതിരവട്ടത്ത് പ്രവേശിച്ച സമയത്താണ് വിനീഷ് ഇവിടെ നിന്നും കടന്നുകളഞ്ഞത്. മുന്‍പ് കൊലക്കേസില്‍ റിമാന്‍ഡിലായിരുന്ന സമയത്ത് വിനീഷ് കൊതുകുതിരി കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. അവശനിലയിലായ ഇയാൾ ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ജൂൺ 16നാണ് പെരിന്തൽമണ്ണ ഏലംകുളത്ത് നിയമവിദ്യാർഥിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊന്നത്. രാവിലെ ഏഴരയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുകയായിരുന്നു. ഈ സമയം ദൃശ്യ മുറിയിൽ ഉറങ്ങുക ആയിരുന്നു. ദൃശ്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഇളയച്ഛൻ രാജ് കുമാറിൻ്റെ വാക്കുകൾ ഇങ്ങനെ. " ഞങ്ങൾ നിലവിളി കേട്ട് വരുമ്പോൾ ദൃശ്യ ചോരയിൽ കുളിച്ച് കിടക്കുക ആയിരുന്നു. നെഞ്ചിൽ കുത്തേറ്റിരുന്നു. വയറിലും മുറിവ് ഉണ്ടായിരുന്നു. കൈകൾ ചെത്തിയ പോലെ മുറിഞ്ഞിരുന്നു. വിരലുകളിലും മുറിവ് ഉണ്ടായിരുന്നു. അവൾ ഉറങ്ങി കിടക്കുന്ന സമയത്ത് ആയിരുന്നു ഇതെല്ലാം. അത് കൊണ്ട് പ്രതിരോധിക്കാൻ. കഴിഞ്ഞു കാണില്ല ".

advertisement

Also Read- മലപ്പുറം കൊലപാതകം പ്രണയം നിരസിച്ചതിനെ തുടർന്ന്; പെൺകുട്ടിയുടെ അച്ഛൻ്റെ കടയ്ക്ക് തീ ഇട്ടതും പ്രതി വിനീഷെന്ന് പൊലീസ്

ദൃശ്യയുടെ അച്ഛൻ നടത്തിയിരുന്ന കടയ്ക്ക് തീവെച്ച ശേഷമാണ് വിനീഷ് കൊലപാതകം നടത്തിയത്. കട കത്തി നശിച്ചതിൻ്റെ സമ്മർദത്തിൽ ആയിരുന്നു വീട്ടുകാർ. ദൃശ്യയും സഹോദരി ദേവി ശ്രീയും അമ്മയും മാത്രം ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇതെല്ലാം പ്രതി വിനീഷ് ആസൂത്രണം ചെയ്തത് ആയിരുന്നു എന്ന് കൊലപാതകം നടന്ന ശേഷമാണ് അറിയുന്നത്. കൊല്ലാൻ ഉറപ്പിച്ച് തന്നെ ആണ് പ്രതി ഇതെല്ലാം ചെയ്തത് എന്ന് പൊലീസ് പറഞ്ഞിരുന്നു. പ്ലസ് ടു മുതൽ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആണ് പഠിച്ചത്.

advertisement

Also Read- മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്നു; സഹോദരിയും കുത്തേറ്റ് ആശുപത്രിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദൃശ്യ ഒറ്റപ്പാലത്ത് എൽഎൽബിക്ക് പഠിക്കുന്നതിനിടെ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം. വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പൊലീസിൽ ദൃശ്യയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു. അച്ഛനും അമ്മയും വേർപിരിഞ്ഞ പശ്ചാത്തലം ആണ് പ്രതി വിനീഷിന്‍റേത്. രണ്ട് സഹോദരന്മാർ കൂടി ഉണ്ട്. റിമാൻഡിൽ കഴിയുമ്പോൾ കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി വാഹനം മോഷ്ടിക്കുന്നതിനിടെ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories