മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്നു; സഹോദരിയും കുത്തേറ്റ് ആശുപത്രിയിൽ

Last Updated:

പെൺകുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധ തിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് ആരോപണം.

അറസ്റ്റിലായ വിനീഷ് വിനോദ്, കൊല്ലപ്പെട്ട ദൃശ്യ
അറസ്റ്റിലായ വിനീഷ് വിനോദ്, കൊല്ലപ്പെട്ട ദൃശ്യ
മലപ്പുറം: പെരിന്തൽമണ്ണയിൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി യുവാവ് 21 വയസുകാരിയെ കുത്തിക്കൊന്നു. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടിൽ സി കെ ബാലചന്ദ്രന്റെ മകൾ ദൃശ്യ ആണ് മരിച്ചത്. കുത്തേറ്റ സഹോദരി ദേവശ്രീ (13)യെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
Also Read- അമ്മയെ കൊന്നു തിന്ന 28കാരന് തടവു ശിക്ഷ; കൊലപാതകത്തിന് 15 വർഷം
സംഭവവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ മുട്ടുങ്ങൽ സ്വദേശി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്‍റെ മുകൾനിലയിലെ റൂമിൽ കയറിയ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്.പ്രതി ആസൂത്രിതമായി കൊല നടത്തിയെന്നാണ് നിഗമനം. പ്രതിയെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
advertisement
ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തൽമണ്ണയിലെ സി കെ സ്റ്റോഴ്സ് എന്ന കളിപ്പാട്ട കടയിൽ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. പെൺകുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധ തിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനുശേഷം ഓട്ടോയിലേക്ക് ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവർ തന്ത്രപൂർവം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
advertisement
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; സംവിധായകൻ അറസ്റ്റിൽ
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിലായി. ആറ്റിങ്ങൽ കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ് നായർ (47) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിയായ 13 വയസുള്ള പെൺകുട്ടിയെ ഇയാൾ മൂന്ന് വർഷങ്ങൾക്ക് മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി.
പെൺകുട്ടിയെ ഒരു യുവാവ് ശല്യം ചെയ്യുന്നതിന്റെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവിന്റെ സുഹൃത്തായ ശ്രീകാന്ത് മൂന്ന് വർഷം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
advertisement
Also Read- മാസ്ക് ധരിച്ചില്ല; 33കാരിയെ ഭീഷണിപ്പെടുത്തി പൊലീസുകാരൻ ബലാത്സംഗം ചെയ്തു
ഭയന്നുപോയ പെൺകുട്ടി, സംഭവം ആരോടും പറയാതെ തനിക്ക് സിനിമയിൽ അഭിനയിക്കണ്ട എന്ന് മാത്രമാണ് വീട്ടിൽ പറഞ്ഞിരുന്നത്. ഇപ്പോൾ നടന്ന കൗൺസിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. അറസ്റ്റിലായ ശ്രീകാന്ത് എസ് നായർ 2018 ൽ വണ്ടർ ബോയ്സ് എന്ന സിനിമയും 2020ൽ ദി റോങ് ടേൺ എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്നു; സഹോദരിയും കുത്തേറ്റ് ആശുപത്രിയിൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement